Virat Kohli |കോഹ്ലിയുടെ നൂറാം ടെസ്റ്റ്: സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല; പ്രതിഷേധം ശക്തം
Virat Kohli |കോഹ്ലിയുടെ നൂറാം ടെസ്റ്റ്: സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല; പ്രതിഷേധം ശക്തം
കോഹ്ലിയെപ്പോലൊരു ഇതിഹാസം ഇത്രയും പ്രധാനപ്പെട്ടൊരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നത് നീതികേടാണെന്നാണ് ആരാധക പക്ഷം.
ടീം ഇന്ത്യയുടെ (Team India) മുന്‍ നായകന് വിരാട് കോഹ്ലിയുടെ (Virat Kohli) നൂറാം ടെസ്റ്റ് നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയില്‍ മാര്‍ച്ച് നാലിന് മൊഹാലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കോഹ്ലി കരിയറില്‍ നൂറ് ടെസ്റ്റ് തികയ്ക്കുന്നത്. മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
കോഹ്ലിക്ക് പിന്തുണ അറിയിക്കാന്‍ മൊഹാലിയില്‍ അണിനിരക്കാന്‍ കോഹ്ലി ആരാധകര്‍ തയ്യാറെടുത്ത് മുന്നൊരുക്കങ്ങളും നടത്തവെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുകയെന്ന പ്രഖ്യാപനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് നടത്തിയിരിക്കുന്നത്. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോഹ്ലിയെപ്പോലൊരു ഇതിഹാസം ഇത്രയും പ്രധാനപ്പെട്ടൊരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നത് നീതികേടാണെന്നാണ് ആരാധക പക്ഷം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞത്. കോഹ്ലി-ഗാംഗുലി അഭിപ്രായ ഭിന്നത വലിയ വിവാദമാവുകയും ചെയ്തു. ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
വിരാട് കോഹ്ലിയെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള നീക്കമാണെന്നും കോഹ്ലിയുടെ 100ആം മത്സരത്തില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാതെ മറ്റുള്ള മത്സരങ്ങളിലെല്ലാം കാണികളെ പ്രവേശിപ്പിക്കുന്നത് മനപ്പൂര്‍വ്വമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ 50% സീറ്റില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചിരുന്നു. ഇത് നീതി നിഷേധമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്. 2011 ജൂണില്‍ ജമൈയ്ക്കയില്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു കോഹ്ലിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ 10ഉം 15ഉം ആയിരുന്നു കോഹ്ലി നേടിയത്. തുടര്‍ന്ന് ഇതുവരെ 99 മത്സരങ്ങളില്‍ നിന്ന് 50.39 ശരാശരയില്‍ 7962 റണ്‍സാണ് കോഹ്ലി നേടിയത്. 254 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്കോര്‍. 27 സെഞ്ചുറികളും 28 അര്‍ധസെഞ്ചുറികളും കോഹ്ലിയുടെ പേരിലുണ്ട്.
Bullet shells found |ശ്രീലങ്കന്‍ ടീം ഉപയോഗിച്ച ബസില്‍ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തി; അന്വേഷണം
ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ചണ്ഡീഗഢ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് ബസിനുള്ളില്‍നിന്ന് കണ്ടെടുത്തത്.
ബസിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശ്രീലങ്കന്‍ താരങ്ങള്‍ ചണ്ഡീഗഢിലെ ഹോട്ടലില്‍നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലായിരുന്നു.
ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലിനു സമീപം ബസ് നിര്‍ത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്. ടാര ബ്രദേഴ്സ് എന്ന സ്ഥാപനത്തില്‍നിന്ന് വാടകയ്ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഈ ബസിലെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്ക്കെടുത്തിരുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകള്‍ നടത്തുന്നതിന് നിരോധനമുണ്ടെങ്കിലും ഇപ്പോഴും ഇത് നടക്കാറുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.