'തല എന്ന വിളി ആരാധകരുടെ സ്നേഹമാണ്'; IPLലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി ധോനി

മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹായിച്ചു

News18 Malayalam | news18-malayalam
Updated: March 4, 2020, 5:51 PM IST
'തല എന്ന വിളി ആരാധകരുടെ സ്നേഹമാണ്'; IPLലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി ധോനി
csk-dhoni
  • Share this:
ഐപിഎല്ലിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻ ക്യാപ്റ്റൻ എം.എസ് ധോനി. ഐപിഎല്ലിനെ കുറിച്ചും തന്റെ ടീമായ ചെന്നൈ സൂപ്പർ വാചാലനായ ധോനിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹായിച്ചിട്ടുണ്ടെന്ന് ധോനി പറഞ്ഞു. ഗ്രൗണ്ടിലും പുറത്തും ഉണ്ടായ മോശപ്പെട്ട സമയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും നന്നായി കളിക്കുമ്പോളും വിനയത്തോടെ ഇരിക്കാന്‍ പഠിപ്പിച്ചത് ചെന്നൈയാണെന്നും ധോനി കൂട്ടിച്ചേർത്തു.

തല എന്ന വിളിപ്പേരിനെ കുറിച്ചും ധോനി വാചാലനായി. "തല" എന്നാൽ സഹോദരൻ എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം തല എന്ന വിളിപ്പേര് ആരാധകരുടെ സ്നേഹമാണ്. എന്നോടുള്ള സ്നേഹവും വാത്സല്യവുമാണ് ആ പേരിലൂടെ പ്രതിഫലിക്കുന്നത്. ആരെങ്കിലും എന്നെ തല എന്ന് വിളിക്കുമ്പോൾ അവർ അവരുടെ സ്നേഹവും ആദരവുമാണ് കാണിക്കുന്നത് അതേസമയം അദ്ദേഹം ഒരു സി‌എസ്‌കെ ആരാധകനാണെന്നും മനസിലാകും, ധോനി പറഞ്ഞു.

Also read: T20യിൽ സമ്പൂർണ ജയം നേടിയ കോലി പടക്ക് ടെസ്റ്റിൽ എന്ത് പറ്റി ? കാരണം ഇതാണ്

മൂന്ന് ഐപിഎൽ കിരീടങ്ങളാണ് ധോനിയുടെ കീഴിൽ സിഎസ്കെ ഇതുവരെ നേടിയത്. ധോണി ഇതുവരെ 190 ഐ‌പി‌എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട് (റൈസിംഗ് പൂനെ സൂപ്പർജിയന്റ്‌സിനായി രണ്ട് പതിപ്പുകൾ ഉൾപ്പെടെ). 23 അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 4,432 റൺസ് നേടിയ ധോനിയുടെ ഒരു ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
First published: March 4, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading