നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| ചെന്നൈ കപ്പടിക്കും, മുംബൈയ്ക്ക് രണ്ടാം പാദം എളുപ്പമാകില്ല - പീറ്റേഴ്‌സൺ

    IPL 2021| ചെന്നൈ കപ്പടിക്കും, മുംബൈയ്ക്ക് രണ്ടാം പാദം എളുപ്പമാകില്ല - പീറ്റേഴ്‌സൺ

    സീസണിന്റെ ആദ്യപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം ആശ്ചര്യപ്പെടുത്തിയതായി പീറ്റേഴ്‌സന്‍ പറഞ്ഞു.

    കെവിൻ പീറ്റേഴ്സൺ

    കെവിൻ പീറ്റേഴ്സൺ

    • Share this:
      ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്ക് നാളെ ആരംഭമാവുകയായി. മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപായി ഈ സീസണിൽ കിരീട സാധ്യത ആർക്കെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്‌സൺ. എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനാണ് പീറ്റേഴ്‌സൺ കിരീട സാധ്യത കൽപ്പിച്ച് നൽകിയിരിക്കുന്നത്. ചെന്നൈയുടെ കിരീടധാരണം പ്രവചിച്ച മുൻ ഇംഗ്ലണ്ട് താരം നിലവിലെ ചാമ്പ്യന്മാരുടെ സാധ്യതകളെ കുറിച്ചും വിലയിരുത്തി. മുംബൈയ്ക്ക് കിരീടം നിലനിർത്തുക എളുപ്പമാകില്ല എന്നും മെല്ലെ തുടങ്ങി അവസാനം ആഞ്ഞടിക്കുന്ന അവരുടെ പതിവ് ശൈലി ഇത്തവണ ഫലം കണ്ടേക്കില്ലെന്നുമാണ് പീറ്റേഴ്‌സൺ പറഞ്ഞത്.

      ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ചെന്നൈ നടത്തിയത്. സീസണിന്റെ ആദ്യപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തിയതായി പീറ്റേഴ്‌സന്‍ പറഞ്ഞു. ഇത്രയും നന്നായി അവര്‍ പെര്‍ഫോം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരും വയസന്‍പടയെന്ന് വിളിച്ച് കളിയാക്കിയതാണ് അവരെ. എങ്കിലും ഇപ്പോള്‍ കിരീടം ലക്ഷ്യംവെച്ചാണ് അവരുടെ മുന്നേറ്റം. എന്നാല്‍ നാലുമാസത്തെ ഇടവേള ടീമിലെ പ്രായമായ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം. അവർക്ക് താളം കണ്ടെത്താൻ കഴിഞ്ഞാൽ ഈ ചെന്നൈ ടീമിനെ എഴുതി തള്ളിയവർക്കുള്ള മറുപടി സീസണിന്റെ അവസാനം അവർ നൽകിയിരിക്കും. അവർ നാലാം കിരീടം നേടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.' പീറ്റേഴ്‌സൺ പറഞ്ഞു.

      മുംബൈ കിരീടം നിലനിർത്താനാണ് ലക്ഷ്യമിടുന്നതെങ്കിൽ അവരുടെ പതിവ് ശൈലി മാറ്റിവെക്കേണ്ടി വരും. 'രണ്ടാം പാദത്തില്‍ തുടക്കത്തിലെ പതിവുപോലെ ഒന്ന് രണ്ട് മത്സരങ്ങള്‍ തോറ്റാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ല. കാരണം, ഐപിഎല്‍ ഒന്നാം പാദം പൂര്‍ത്തിയായി ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പാദത്തിലാണ് നമ്മള്‍. അവരുടെ മികവിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നോ നാലോ കളികള്‍ തോറ്റാല്‍ അത് മുംബൈക്ക് കനത്ത തിരിച്ചടിയാവും. കാരണം, ഇനി അധികം മത്സരങ്ങള്‍ ബാക്കിയില്ല. കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്യ പന്തുമുതല്‍ മുംബൈ ചാമ്പ്യന്‍മാരെപ്പോലെ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഭാസമ്പത്ത് കണക്കിലെടുത്താല്‍ അതിനവര്‍ക്ക് കഴിയും.' - പീറ്റേഴ്‌സൺ പറഞ്ഞു.

      നാളെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളുമാണ് നേർക്കുനേർ വരുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

      കോവിഡ് വ്യാപനം മൂലം ഐപിഎൽ നിർത്തിവെക്കേണ്ടി വന്നപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുമായിരുന്നു.

      യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തിൽ 2020 സീസണിലേത് പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിൽ തന്നെയാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ
      Published by:Naveen
      First published:
      )}