ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ അവസാന ഹോം മത്സരത്തിനായരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നലെ ചിദംബരം സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ടീം ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍ നായകന് ധോണിയും കൂട്ടരും മത്സരം അവിസ്മരണീയമാക്കുകയും ചെയ്തു.
മത്സരത്തിലെ പ്രകടനത്തെക്കാള്‍ ഇന്നലെ കാണികളെ ആകര്‍ഷിച്ചത് മത്സരശേഷം ധോണിയും ടീം അംഗങ്ങളും ചെപ്പോക്കിനോട് യാത്രപറഞ്ഞ രീതിയായിരുന്നു. സീസണില്‍ നല്കിയപിന്തുണയ്ക്ക് കാണികളെയും ഗ്രൗണ്ട് സ്റ്റാഫിനെയും ഹൃദയത്തോട് ചേര്‍ത്തായിരുന്നു താരങ്ങള്‍ നന്ദിയറിയിച്ചത്.
Also Read: ഡൽഹിയെ തകർത്തു; പോയിന്റ് പട്ടികയിൽ ധോണിപ്പട ഒന്നാമത്കാണികള്ക്കിടയിലേക്ക് ബോള്‍ അടിച്ച് നല്കി മൈതാനം ചുറ്റിയ ധോണിയും സംഘവും ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍കണ്ട് അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ധോണിക്കൊപ്പം തന്നെ ടീമിലെ മറ്റു താരങ്ങളും ആരാധകര്‍ക്കിടയിലേക്ക് ഇതേ രീതിയില്‍ പന്തുകള്‍ അടിച്ച് നല്‍കിയിരുന്നു.
തന്റെ കൈയ്യൊപ്പിട്ട ജഴ്സികളും താരം ഇതേ രീതിയില്‍ വിതരണം ചെയ്തിരുന്നു. തന്നെ തമിഴ്നാട്ടിലെ ആരാധകര്‍ തല എന്നാണ് വിളിക്കുന്നതെന്നുള്പ്പെടെയുള്ള കാര്യങ്ങളും ധോണി മത്സരശേഷം വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.