ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. ജയത്തോടെ 11 കളികളില്‍ നിന്ന് 13 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി.
42 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഋതുരാജ് ഗെയ്ക്‌വാദ് 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ (21), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശിവം ദുബെ 18 പന്തില്‍ മൂന്ന് സിക്‌സടക്കം 26 റണ്‍സുമായി പുറത്താകാതെ നിന്നു.
64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്‍റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
ക്യാപ്റ്റന്‍ രോഹിത്തിന് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കാമറൂണ്‍ ഗ്രീന്‍ (6), ഇഷാന്‍ കിഷന്‍ (7), രോഹിത് ശര്‍മ (0) എന്നിവര്‍ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ ഡഗൗട്ടിലേക്ക് മടങ്ങി. പിന്നാലെ നെഹാലും സൂര്യകുമാര്‍ യാദവും ചേർന്നായിരുന്നു മുംബൈയെ ആശ്വാസകരമായ സ്കോറിലേക്കെത്തിച്ചത്.
നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മതീഷ പതിരണയാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. വാങ്കഡേ സ്റ്റേഡയത്തിൽ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ഏഴു വിക്കറ്റിനാണ് മുംബൈയെ അന്നു തകർത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.