നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2020 | ഒറ്റയാൾ പോരാട്ടവുമായി കോലി; ചെന്നൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

  IPL 2020 | ഒറ്റയാൾ പോരാട്ടവുമായി കോലി; ചെന്നൈക്ക് 170 റണ്‍സ് വിജയലക്ഷ്യം

  90 റൺസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിനെ 169 എന്ന സ്കോറിൽ എത്തിച്ചത്. 52 പന്തുകളിൽ നാലു വീതം സിക്‌സും ഫോറും എടുത്ത കോലി പുറത്താകാതെ നിന്നു.

  News18

  News18

  • Share this:
   ദുബായ്: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

   90 റൺസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിനെ 169 എന്ന സ്കോറിൽ എത്തിച്ചത്.  52 പന്തുകളിൽ നാലു വീതം സിക്‌സും ഫോറും എടുത്ത കോലി പുറത്താകാതെ നിന്നു.

   ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (2) മൂന്നാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. തുടർന്ന് ദേവ്ദത്ത് പടിക്കല്‍ - വിരാട് കോലി സഖ്യം 53 റണ്‍സെടുത്തു.  34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ ഷാര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ എ ബി ഡിവില്ലിയേഴ്‌സിനെയും (0) താക്കൂര്‍ മടക്കി. വാഷിങ്ടണ്‍ സുന്ദറും 10 റണ്‍സെടുത്ത് പുറത്തായി.

   അഞ്ചാം വിക്കറ്റിലെത്തിയ ശിവം ദുബെയുമായി ചോർന്നാണ് കോലി 90 റൺസ് പൂർത്തിയാക്കിയത്. 76 റണ്‍സാണ് ഇരുവരും ചേർന്നെടുത്തത്. 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ദുബെയും പുറത്താകാതെ നിന്നു.
   Published by:Aneesh Anirudhan
   First published:
   )}