നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Diego Maradona |'വായ പൊത്തിപിടിച്ച് ലൈംഗികപീഡനത്തിനിരയാക്കി'; മറഡോണയ്‌ക്കെതിരെ ആരോപണവുമായി ക്യൂബന്‍ വനിത

  Diego Maradona |'വായ പൊത്തിപിടിച്ച് ലൈംഗികപീഡനത്തിനിരയാക്കി'; മറഡോണയ്‌ക്കെതിരെ ആരോപണവുമായി ക്യൂബന്‍ വനിത

  ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം അഞ്ച് വര്‍ഷത്തോളം മറഡോണയുമായി ബന്ധം തുടര്‍ന്നുവെന്ന്‌ യുവതി വ്യക്തമാക്കി.

  Credit: Reuters

  Credit: Reuters

  • Share this:
   ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മാവിസ് അല്‍വാരസ് എന്ന 37 കാരിയാണ് മറഡോണയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. 20 വര്‍ഷം മുമ്പ് തന്റെ കൗമാര പ്രായത്തില്‍ മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് അല്‍വാരസിന്റെ വെളിപ്പെടുത്തല്‍.

   മറഡോണ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുവതിയുടെ ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് താരത്തിനെതിരെ അല്‍വാരസ് ലൈംഗിക പീഡനം ആരോപിച്ചത്.

   തന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലില്‍ മറഡോണ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു. മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് വല്ലാതെ ബുദ്ധിമുട്ടിച്ചതായും അല്‍വാരസ് വെളിപ്പെടുത്തി. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം മറഡോണയുമായുള്ള ബന്ധം തുടരേണ്ടി വന്നു. അഞ്ച് വര്‍ഷത്തോളം കാലം മറഡോണയുമായി ബന്ധം തുടര്‍ന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.


   തനിക്ക് അന്ന് 16 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു എന്നും മാവിസ് കുറ്റപ്പെടുത്തി. 2001 ലായിരുന്നു സംഭവം നടന്നത്. മറഡോണയ്ക്ക് അന്ന് 40 വയസ്സായിരുന്നു. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മറഡോണ ബലാത്സംഗം ചെയ്തതെന്നും അല്‍വാരസ് പറഞ്ഞു.

   'മയക്കുമരുന്നിന് അടിമയായ മറഡോണ ചികില്‍സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് താന്‍ താരത്തെ ആദ്യമായി കാണുന്നത്. ഹവാനയിലെ ക്ലിനിക്കിലാണ് അദ്ദേഹം കഴിഞ്ഞത്. തൊട്ടടുത്ത മുറിയില്‍ തന്റെ അമ്മ ചികില്‍സയിലുണ്ടായിരുന്നു. മറഡോണ തന്റെ വായപൊത്തിപ്പിടിച്ചു. പിന്നെ ബലാല്‍സംഗം ചെയ്തു. അതേക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ല. തന്റെ കുട്ടിക്കാലം അയാള്‍ അപഹരിച്ചു. ആ മാനസികാഘാതത്തില്‍ നിന്നും മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു'- മാവിസ് അല്‍വാരിസ് പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}