• HOME
  • »
  • NEWS
  • »
  • sports
  • »
  • CWG 2022 | 'സുവര്‍ണ സിന്ധു' ; കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്‍റണില്‍ പി.വി സിന്ധുവിന് സ്വര്‍ണം

CWG 2022 | 'സുവര്‍ണ സിന്ധു' ; കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്‍റണില്‍ പി.വി സിന്ധുവിന് സ്വര്‍ണം

വനിതാ വിഭാഗം ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്.

  • Last Updated :
  • Share this:
    ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. വനിതാ വിഭാഗം ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19–ാം സ്വർണമാണ് സിന്ധുവിലൂടെ നേടിയിരിക്കുന്നത്.

    21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം ആദ്യ ഗെയിം സ്വന്തമാക്കിയത്. 11–8 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധുവിന്‍റെ മുന്നേറ്റം അനായാസമായി. 12–7 എന്ന നിലയിൽനിന്ന് 13–10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു.





    മുന്‍ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ സിന്ധു കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലാണ് നേടിയത്. 2018 ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ സിന്ധു 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഇത്തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ സമ്പാദ്യം. മിക്‌സഡ് ടീം ഇത്തില്‍ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു.

    ലോക 14–ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്‍ ഇന്നു ഫൈനൽ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്‌ സായ് രാജ്, രങ്കിറെഡ്ഡി എന്നിവരും ഒന്നാം സ്ഥാനം നേടി ഇന്നിറങ്ങും. പുരുഷ ഹോക്കി ടീമിന് ഫൈനലിൽ‌ ഓസ്ട്രേലിയയാണ് എതിരാളികൾ. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ അചന്ദ ശരത് കമലും ഫൈനൽ കളിക്കും.
    Published by:Arun krishna
    First published: