• HOME
  • »
  • NEWS
  • »
  • sports
  • »
  • Danish Kaneria | ‘ഇന്ത്യയിലേക്ക് പോകൂ’; ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ മുന്‍ പാക് ക്രിക്കറ്റ് താരത്തിന് നേരെ സൈബർ ആക്രമണം

Danish Kaneria | ‘ഇന്ത്യയിലേക്ക് പോകൂ’; ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ മുന്‍ പാക് ക്രിക്കറ്റ് താരത്തിന് നേരെ സൈബർ ആക്രമണം

നിർബന്ധിത മതം മാറ്റത്തെ എതിർത്തപ്പോൾ തൻ്റെ കരിയർ തകർക്കുമെന്ന് അഫ്രീദി ഭീഷണിപ്പെടുത്തിയതായും കനേരിയ ട്വീറ്റ് ചെയ്തു

  • Share this:
    ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ (India is not our enemy) പാകിസ്താൻ്റെ മുൻ ക്രിക്കറ്റ് താരം (Former Pakistan Cricketer) ഡാനിഷ് കനേരിയക്കെതിരെ (Danish Kaneria) പാകിസ്താനിൽ സൈബർ ആക്രമണം. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരെ (Shahid Afridi) വിമർശിച്ച് കുറിച്ച ട്വീറ്റിലാണ് ഇന്ത്യ ശത്രു അല്ലെന്ന് കനേരിയ വ്യക്തമാക്കിയത്. മതത്തിന്റെ പേരിൽ ആളുകളെ മോശം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരാണ് ശത്രുക്കൾ. നിർബന്ധിത മതം മാറ്റത്തെ എതിർത്തപ്പോൾ തൻ്റെ കരിയർ തകർക്കുമെന്ന് അഫ്രീദി ഭീഷണിപ്പെടുത്തിയതായും കനേരിയ ട്വീറ്റ് ചെയ്തു.

    കഴിഞ്ഞ ദിവസം അഫ്രീദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കനേരിയ രംഗത്തെത്തിയിരുന്നു. അഫ്രീദി നുണയനാണ്. വ്യക്തിത്വമില്ലാത്ത ആളാണ്. താൻ ഹിന്ദു ആയതിനാൽ അഫ്രീദി തന്നെ പലപ്പോഴും അപമാനിച്ചിരുന്നു. തന്നെ ടീമിൽ ഉൾപ്പെടുത്താൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ല, തന്നെ മതം മാറാന്‍ അഫ്രീദി നിര്‍ബന്ധിച്ചു എന്നും കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.



    തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക്  മറുപടിയുമായി അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പണത്തിനു വേണ്ടിയും തന്നെ അപമാനിക്കാൻ വേണ്ടിയുമാണ് കനേരിയ ഈ ആരോപണങ്ങളൊക്കെ ഉയർത്തിയതെന്ന് അഫ്രീദി പറഞ്ഞു. കനേരിയ തൻ്റെ അനിയനെപ്പോലെയാണ്. ഒരുപാട് വർഷങ്ങളിൽ തങ്ങൾ ഒരുമിച്ച് കളിച്ചു. തൻ്റെ പെരുമാറ്റം മോശമാണെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ട് കനേരിയ അന്ന് പരാതി നൽകിയില്ല? മതവികാരം ഉണർത്താനായാണ് തങ്ങളുടെ ശത്രുരാജ്യത്തിന് കനേരിയ അഭിമുഖങ്ങൾ നൽകുന്നത് എന്നും അഫ്രീദി മറുപടി നൽകി. ഈ ന്യൂസ് ലിങ്ക് പങ്കുവച്ചാണ് കനേരിയ ട്വിറ്ററിൽ അഫ്രീദിക്കെതിരെ രംഗത്തുവന്നത്. ഇതിനു പിന്നാലെ കനേരിയക്കെതിരെ പാകിസ്ഥാനില്‍ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.

    'യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കില്ല'; വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്


    ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ ബിജെപിയുടെ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

    '12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'- ദ്രാവിഡ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

    മെയ് 12 മുതല്‍ 15 വരെ ഹിമാചലില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ വര്‍ക്കിങ് കമ്മിറ്റിയില്‍ ദ്രാവിഡ് പങ്കെടുക്കുമെന്നായിരുന്നു ബിജെപി ധരംശാല എംഎല്‍എ വിശാല്‍ നെഹ്‌റിയ അവകാശപ്പെട്ടത്.

    ചടങ്ങില്‍ ദ്രാവിഡ് സന്ദേശം നല്‍കുമെന്നും നെഹ്‌റിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. തുടര്‍ന്നാണ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി താരം തന്നെ വിശദീകരണവുമായി എത്തിയത്.
    Published by:Arun krishna
    First published: