നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| യൂറോ കപ്പ്: യൂറോയിൽ വമ്പൻ അട്ടിമറി; ഹോളണ്ടിന് യൂറോയിൽ നിന്നും ചുവപ്പ് കാർഡ് നൽകി ചെക്ക് റിപ്പബ്ലിക്ക്

  Euro Cup| യൂറോ കപ്പ്: യൂറോയിൽ വമ്പൻ അട്ടിമറി; ഹോളണ്ടിന് യൂറോയിൽ നിന്നും ചുവപ്പ് കാർഡ് നൽകി ചെക്ക് റിപ്പബ്ലിക്ക്

  ഡച്ച് താരം മത്തിയാസ് ഡിലൈറ്റിന് ലഭിച്ച ചുവപ്പ് കാർഡാണ് കളിയിൽ നിർണായകമായത്. ഇതിനു ശേഷം കളിയുടെ ഗതി മൊത്തത്തിൽ ചെക്കിന് അനുകൂലമായി മാറി.

  
Credit: Google|Reuters

  Credit: Google|Reuters

  • Share this:


   ബുഡാപെസ്റ്റിലെ ഫെറെൻക് പുസ്കാസ് സ്റ്റേഡിയത്തിൽ കരുത്തരായ ഹോളണ്ടിനെ ആട്ടിമറിച്ച് ചെക്ക് റിപബ്ലിക് യൂറോ കപ്പിന്റെ ക്വാർട്ടേറിലേക്ക്. രണ്ടാം പകുതിയിൽ ചുവപ്പുകാർഡ് കണ്ട് പേരായി ചുരുങ്ങിയ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് ചെക്ക് ടീമിന്റെ ക്വാർട്ടർ പ്രവേശനം. തോമസ് ഹോൾസ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോൾ സ്കോറർമാർ. 55ആം മിനിട്ടിൽ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ഡച്ച് നിര കളി കൈവിടുകയായിരുന്നു.

   മികച്ച പോരാട്ടം കണ്ട ആദ്യ പകുതിയിൽ നിരവധി മികച്ച അവസരങ്ങൾ പിറന്നിട്ടും ഇരു ടീമിനും ഗോൾ നേടാനായില്ല. മികച്ച മുന്നേറ്റങ്ങൾ നടത്തി ഡച്ച് നിര കളം പിടിച്ചെങ്കിലും ഡച്ച് ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് മറുപടിയെന്നോണം പ്രത്യാക്രമണങ്ങൾ നടത്തി ചെക്ക് ടീമും കളി കൊഴുപ്പിച്ചു. മത്സരത്തിൻ്റെ എട്ടാം മിനിട്ടിൽ ഫ്രാങ്കി ഡിയോങ്ങിന്റെ ക്രോസിൽ നിന്ന് ലഭിച്ച സുവർണാവസരം മെംഫിസ് ഡീപെ നഷ്ടപ്പെടുത്തി. പോസ്റ്റിന് മുന്നിൽ വെച്ച് ഡച്ച് പ്രതിരോധ താരം ഡിലൈറ്റ് ഹെഡ് ചെയ്ത പന്തായിരുന്നു ഡിപെയ്ക്ക് ലഭിച്ചത്. എന്നാൽ ഡീപെയുടെ ശ്രമം ഗോളിൽ നിന്നും അകന്നു പോയി.

   22ആം മിനിട്ടിൽ ചെക്കിൻ്റെ ഭാഗത്ത് നിന്നും സുചെക്കും അവസരം നഷ്ടപ്പെടുത്തി. സെവിച്ച് ബോക്സിലേക്ക് നീട്ടിയ ക്രോസിൽ നിന്നുള്ള സുചെക്കിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു. 38ാം മിനിറ്റിൽ ചെക്ക് താരം ബരാക്കിനാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. പക്ഷേ ഡിലൈറ്റിൻ്റെ കൃത്യമായ ഇടപെടൽ ഡച്ച് നിരയെ രക്ഷപ്പെടുത്തി. ഇങ്ങനെ ആദ്യ പകുതിയിൽ ഇരു ഭാഗത്തേക്കും അവസരങ്ങൾ ഉയർന്ന് വന്നെങ്കിലും ഒന്നും ഗോൾ ആയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും ജയം നേടി വന്ന ഡച്ച് നിരയെ പിടിച്ചുകെട്ടി നിർത്തുന്ന പ്രകടനം തന്നെയാണ് ചെക്ക് റിപ്പബ്ലിക്ക് പുറത്തെടുത്തത്.

   മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ ലഭിച്ച അവസരം ഡോൺയെൽ മാലന് മുതലാക്കാൻ സാധിക്കാതിരുന്നതും ഡച്ച് ടീമിന് തിരിച്ചടിയായി. പിന്നാലെ മത്സരത്തിലെ നിർണായക സംഭവവും അരങ്ങേറി. പെനാൽറ്റി ബോക്സിനടുത്ത് പന്ത് കൈകൊണ്ട് തൊട്ടതിന് റെഫറി ഡിലൈറ്റിന് ചുവപ്പുകാർഡ് നൽകി. ആദ്യം മഞ്ഞക്കാർഡ് ഉയർത്തിയ റെഫറി പിന്നീട് വാറിന്റെ സഹായത്തോടെ ചുവപ്പ് കാർഡ് എടുക്കുകയായിരുന്നു. ഇതോടെ 10 പേരായി ചുരുങ്ങിയ ഡച്ച് നിരക്കെതിരെ ചെക്ക് ടീം ആക്രമണം ശക്തമാക്കി. 68ആം മിനിട്ടിൽ തോമസ് ഹോൾസിന്റെ ഹെഡറിലൂടെ അവർ ആദ്യ ഗോൾ നേടി. ചെക്ക് ടീമിന് അനുകൂലമായി ലഭിച്ച കോർണർ കോർണർ തോമസ് കലാസ് ഹെഡ് ചെയ്തത് തോമസ് ഹോൾസിന് ലഭിക്കുകയായിരുന്നു. ഹോൾസ് അത് തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിച്ചു. 80ആം മിനിട്ടിൽ പാട്രിക് ഷിക്കിലൂടെ അവർ ലീഡുയർത്തി. ഹോൾസിന്റെ മുന്നേറ്റമാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്.

   Summary

   Czech republic stuns Netherlands and marches past them to quatrer final
   Published by:Naveen
   First published:
   )}