ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ പതിനൊന്നാമനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്സണിനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരവേറ്റത് തുടര്‍ച്ചയായ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ ആയിരുന്നു. നാല് നോ ബോളുകള്‍ സഹിതം 10 ഡെലിവറിയാണ് ബുംറ ആന്‍ഡേഴ്സനെതിരെ എറിഞ്ഞത്. ബുംറയുടെ ബൗണ്‍സറിന്റെ പ്രഹരമേറ്റ ആന്‍ഡേഴ്സനെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നിട്ടും ബുംറ പിന്മാറിയില്ല. തുടര്‍ച്ചയായി ബൗണ്‍സര്‍ പ്രയോഗിച്ച് ആന്‍ഡേഴ്സനെ ബുംറ സമ്മര്‍ദത്തിലാക്കുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് മുന്‍ ദക്ഷിണഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്. ബുംറ ക്രീസിലെത്തുമ്പോള്‍ ആന്ഡേഴ്സണ് അതിനു പ്രതികാരം ചെയ്യാന്‍ മുറവിളി കൂട്ടുമായിരിക്കുമെന്ന് ഡെയ്ല്‍ സ്റ്റെയ്ന് പറഞ്ഞു. ബുംറ ക്രീസിലെത്തുമ്പോള്‍ ജിമ്മി പന്തിനായി യാചിക്കുമെന്നാണ് ഇരുവരും തമ്മിലെ പോരു കണ്ട സ്റ്റെയ്ന് ട്വീറ്റ് ചെയ്തത്.
Jimmy gana be begging for the ball when Jasprit comes in to bat…
മാര്‍ക്ക് വുഡിന്റെ വിക്കറ്റ് വീണതോടെയാണ് ആന്ഡേഴ്സന് ക്രീസിലെത്തിയത്. മൂന്നാം ദിനത്തെ കളിയില്‍ കുറച്ച് സമയം മാത്രമേ അപ്പോള്‍ അവശേഷിച്ചിരുന്നുള്ളൂ. സിറാജിന്റെ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച റൂട്ട് ബുംറയെ നേരിടാന്‍ ആന്‍ഡേഴ്സനെ നിര്‍ബന്ധിതനാക്കി. ബുംറയുടെ ആദ്യ ബൗണ്‍സര്‍ തലയില്‍ കൊണ്ട ആന്ഡേഴ്സന് വൈദ്യ പരിശോധന വേണ്ടിവന്നു. അതൊന്നും ബുംറയെ കുലുക്കിയില്ല. മറ്റൊരു ഷോര്‍ട്ട് ബോള്‍ ആന്‍ഡേഴ്സന്റെ വാരിയെല്ലിലാണ് പതിച്ചത്. അടുത്ത പന്തും ബുംറ ഷോര്‍ട്ട് പിച്ച് തന്നെ പ്രയോഗിച്ചു. ഇക്കുറി ആന്ഡേഴ്സണ് പ്രതിരോധിച്ചുനിന്നു. നാലാമത്തേതും ഷോര്‍ട്ട് ബോളായിരുന്നു.
ഓവറിന്റെ അവസാന പന്തുകളില്‍ ബുംറ ഷോര്‍ട്ട് പിച്ചില്‍ നിന്ന് പിന്മാറി. നാല് നോബോളുകളാണ് ബുംറ ഈ ഓവറില്‍ എറിഞ്ഞത്. അതിനാല്‍ ആന്ഡേഴ്സന് കൂടുതല്‍ പന്തുകള്‍ നേരിടേണ്ടിവന്നു. എങ്കിലും ബുംറയ്ക്ക് വിക്കറ്റ് നല്‍കാതെ ആന്ഡേഴ്സന് പിടിച്ചുനില്‍ക്കുക തന്നെ ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പടെ 9 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞു. ബുറയ്ക്ക് ഒരു വിക്കറ്റ് പോലും കിട്ടിയില്ലെന്ന് മാത്രമല്ല, 13 നോബോളാണ് താരം എറിഞ്ഞത്.
മത്സരം പുരോഗമിക്കുമ്പോള്‍ ആവേശകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ആരാധകര്‍ കടന്നു പോകുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലിയും ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസറായ ആന്‍ഡേഴ്സണും പരസ്പരം ചീത്തവിളികളുമായി പോരടിച്ചിരുന്നു. വിരാട് കോഹ്ലിയും ആന്‍ഡേഴ്സണും നേര്‍ക്കുനേര്‍ വരുന്നത് ആവേശകരമാണെങ്കിലും ഇതാദ്യമായാണ് ഇരുവരും തമ്മില്‍ ഇത്രയും വലിയ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.