ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടിയായി സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനിന്റെ പരുക്ക്. താരത്തിനു ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നും പരുക്ക സാരമുള്ളതാണെന്നും ടീം വ്യക്തമാക്കി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റെയിന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് താരം പരുക്കേറ്റ് പുറത്തായിരിക്കുന്നത്. 35 കാരന്റെ തോളിനാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ കിങ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തില്‍ സ്റ്റൈയിന്‍ കളിച്ചിരുന്നില്ല എന്നാല്‍ നിസാര പരുക്കാണെന്നാണ് ടീം നായകന് കോഹ്ലി പറഞ്ഞിരുന്നത്.
Also Read: 'അമ്പട വീരാ' മത്സരത്തിനിടെ പന്ത് കാണാതായി; ഒടുവില്‍ കണ്ടെത്തിയത് അംപയറുടെ പോക്കറ്റില്‍
എന്നാല്‍ താരത്തിന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ച രംഗത്തെത്തിയ ക്ലബ്ബ് താരത്തിനു ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഓസീസ് പേര് കോള്‍ട്ടര്‍ നൈലിനു പകരക്കാരനായിട്ടാണ് പോര്‍ട്ടീസിന്റെ സൂപ്പര്‍ ബൗളര്‍ എത്തിയിരുന്നത്.
രണ്ടു മത്സരങ്ങള്‍ കളിച്ച താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സീസണില്‍ മത്സരങ്ങള്‍ തോല്‍വിയോടെ ആരംഭിച്ച ബാംഗ്ലൂര്‍ അവവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.