ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍
ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍
Last Updated :
Share this:
ഗയാന: ഐസിസിയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുമിച്ച് ബാറ്റുചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍. ഐസിസി വനിതാ ലോകകപ്പ് ടി ട്വന്റി ടൂര്‍ണ്ണമെന്റിലാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ദമ്പതികള്‍ ഒരുമിച്ച് ബാറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ നായിക ഡെയ്ന്‍ വാന്‍ നീക്കെര്ക്കും പങ്കാളി മരിസാനെ കാപ്പുമാണ് ലോകകപ്പില്‍ ശ്രദ്ധ നേടുന്ന താര ദമ്പതികള്‍. സ്വവര്ഗാനുരാഗികളായിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്.
കഴിഞ്ഞ ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് ദമ്പതികള്‍ ഒരുമിച്ച് ക്രീസിലിറങ്ങിയത്. ഇരുവരും ചേര്‍ന്നുനേടിയ 67 റണ്‍സ് ദക്ഷിണാഫ്രിക്കക്ക് ജയം സമ്മാനിക്കുകയും ചെയ്തു. 25 കാരിയായ ഡെയ്ന്‍ വാന്‍ നീക്കെര്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് താരമാണ്. 28 കാരിയായ കാപ്പ് ടീമിന്റെ ഓപ്പണിംഗ് ബൗളര്‍ കൂടിയായ ഓള് റൗണ്ടറും.
താരദമ്പതികളുടെ മികവിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ലങ്കയെ 99 റണ്‍സിനു പുറത്താക്കിയ ദക്ഷിണാഫ്രിക്ക, ഒമ്പതു പന്തുകള്‍ ശേഷിക്കെ ഏഴു വിക്കറ്റ് ജയം നേടുകയായിരുന്നു. മത്സരത്തില്‍ 44 പന്തില്‍ 38 റണ്‍സെടുത്ത മരിസാന്നെ കാപ്പ് നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. 33 റണ്‍സെടുത്ത ഡാന്‍ വാന്‍ നീകെര്‍ക്കും ഒരു വിക്കറ്റ് വീഴ്ത്തി.
ഒരുമിച്ച് ബാറ്റ് ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും ക്രിക്കറ്റ് ലോകത്തെ പങ്കാളികളായ ആദ്യത്തെ വനിതാ താരങ്ങളല്ല ഇവര്‍. ന്യുസീലന്‍ഡ് താരങ്ങളായ ആമി സാറ്റര്വെയ്റ്റും ലീ തഹുഹുവും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. അതിനു മുന്നേ ഓസീസിന്റെ അലെക്സ് ബ്ലാക്വെല്ലും ഇംഗ്ലണ്ട് താരം ലിന്‍സി ആസ്ക്വീവും 2015 ല്‍ വിവാഹിതരായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.