നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഹൃദയം കവര്‍ന്ന്'; ബെയ്‌ലിയുടെ സിക്‌സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍

  'ഹൃദയം കവര്‍ന്ന്'; ബെയ്‌ലിയുടെ സിക്‌സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍

  ബെയ്ലി തന്റെ ഗ്ലൗസുകള്‍ സമ്മാനിച്ചു

  bigbash

  bigbash

  • News18
  • Last Updated :
  • Share this:
   കാന്‍ബറ: ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ നിന്നും വീണ്ടും ഹൃദയം കവരുന്ന നിമിഷങ്ങള്‍. മത്സരത്തിനിടെ സിക്‌സര്‍ കൊണ്ട് പരുക്കേറ്റ കുട്ടിയെ സമ്മാനങ്ങള്‍ നല്‍കി ആശ്വസിപ്പിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ ബിഗ്ബാഷ് ലീഗിലെ ചര്‍ച്ചാ വിഷയം. ഹൊബാര്‍ട്ട് ഹറികെയ്ന്‍സും സിഡ്നി തണ്ടേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഹറികെയ്ന്‍സ് താരം ബെയ്‌ലിയുടെ സിക്‌സര്‍ കുട്ടിയുടെ ദേഹത്ത് വീഴുന്നത്.

   ഗ്യലറിയിലേക്ക് വന്ന പന്തില്‍ നിന്ന് കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പന്ത് ദേഹത്ത് തട്ടുകയായിരുന്നു. ഇതോടെ വേദനകൊണ്ട് കുട്ടി കരയാനും തുടങ്ങി. തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ച് ഹറികെയ്ന്‍സിന്റെ മെഡിക്കല്‍ സ്റ്റാഫ് കുട്ടിക്കരികിലെത്തി പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് തെളിഞ്ഞെങ്കിലും വേദനകൊണ്ട് കുട്ടി കരച്ചില്‍ തുടരുകയായിരുന്നു.

   Also Read: ഒരു പന്തില്‍ ഏഴല്ല, 17 റണ്‍സ്; ബിഗ് ബാഷ് ലീഗിലെ അപൂര്‍വ്വ നിമിഷം; നാണംകെട്ട് ബൗളര്‍

    

   ഇതോടെ കുട്ടിക്കരികിലെത്തിയ സിഡ്‌നി തണ്ടേഴ്‌സ് താരം ഡാനിയല്‍ സാം കുട്ടിയുമായി സംസാരിച്ചെങ്കിലും അവന്‍ കരച്ചില്‍ തുടരുകയായിരുന്നു ഇതോടെ തന്റെ തൊപ്പിയൂരി നല്‍കുകയായിരുന്നു ഡാനിയേല്‍. മത്സരത്തിന് ശേഷം കുട്ടിയെ കാണാനെത്തിയ ബെയ്ലി തന്റെ ഗ്ലൗസുകള്‍ സമ്മാനിക്കുകയും ചെയ്തു.   ഗ്ലസുകള്‍ ധരിച്ചുള്ള കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.   First published:
   )}