• HOME
 • »
 • NEWS
 • »
 • sports
 • »
 • 'അദ്ദേഹം പരിശീലിപ്പിച്ച ടീമുകളുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്'; ശ്രീലങ്കന്‍ പരിശീലകനെതിരെ തുറന്നടിച്ച് ഡാനിഷ് കനേരിയ

'അദ്ദേഹം പരിശീലിപ്പിച്ച ടീമുകളുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്'; ശ്രീലങ്കന്‍ പരിശീലകനെതിരെ തുറന്നടിച്ച് ഡാനിഷ് കനേരിയ

'ഒരു പരിശീലകനെന്ന നിലയില്‍ ആര്‍തര്‍ എന്താണ് ചെയ്യുന്നത്? ഒരു പരാജയത്തിന് ശേഷം അവരോട് ദേഷ്യപ്പെടരുത്. അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് നിര്‍ത്തണം.'

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ഇന്ത്യയുടെ രണ്ടാം നിര ടീമിനെതിരെപോലും സ്വന്തം നാട്ടില്‍ മികവ് കാണിക്കാന്‍ പെടാപാട് പെടുകയാണ് ശ്രീലങ്കന്‍ ടീം. അതേസമയം ആതിഥേയര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവനിര പുറത്തെടുക്കുന്നത്. സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്.

  ഇപ്പോഴിതാ ശ്രീലങ്കന്‍ ടീമിന്റെ മോശം അവസ്ഥയില്‍ ടീമിന്റെ പരിശീലകന്‍ മിക്കി ആര്‍തറിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ശ്രീലങ്കന്‍ താരങ്ങളോടുള്ള ആര്‍തറിന്റെ പെരുമാറ്റ രീതിയെ വിമര്‍ശിക്കുന്ന കനേരിയ ടീമിന് അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹം നിര്‍ത്തണമെന്നും, ഒരു പരാജയത്തിന് ശേഷം അവരോട് ദേഷ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

  'സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്താന്‍ മിക്കി ആര്‍തര്‍, ശ്രീലങ്കന്‍ താരങ്ങളോട് പറഞ്ഞു. എന്നാല്‍ എതിരാളികള്‍ക്കായി ശരിയായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇത് സമൂഹ മാധ്യമങ്ങളുടെ കാലമാണ്. ഒരു ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ അത് ഉറപ്പായും ഉപയോഗിക്കും. ഒരു പരിശീലകനെന്ന നിലയില്‍ ആര്‍തര്‍ എന്താണ് ചെയ്യുന്നത്? ഒരു പരാജയത്തിന് ശേഷം അവരോട് ദേഷ്യപ്പെടരുത്. അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് നിര്‍ത്തണം. അദ്ദേഹം ഏതൊക്കെ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ടോ അവരുടെയൊക്കെ പ്രകടനം ഇടിഞ്ഞിട്ടുണ്ട്.'- കനേരിയ പറഞ്ഞു.

  ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ശേഷം പരിശീലകന്‍ മിക്കി ആര്‍തറും നായകന്‍ ദാസുന്‍ ഷനകയും മൈതാനത്ത് വച്ച് ഉടക്കിയിരുന്നു. കയ്യിലുണ്ടായിരുന്ന മത്സരമായിരുന്നു അന്ന് ശ്രീലങ്ക കൈ വിട്ട് കളഞ്ഞത്. വാക്‌പോരിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വളരെപെട്ടെന്ന് തന്നെ വൈറലായി. ഡ്രസിങ് റൂമില്‍ മാത്രം സംഭവിക്കേണ്ട കാര്യങ്ങളാണ് മൈതാന മധ്യത്ത് അരങ്ങേറിയത് എന്ന് വിമര്‍ശിച്ചുകൊണ്ട് മുന്‍ ശ്രീലങ്കന്‍ താരം റസല്‍ അര്‍നോള്‍ഡും രംഗത്തെത്തിയിരുന്നു.

  മത്സരത്തിനിടയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മിസ്ഫീല്‍ഡ് വരുത്തുമ്പോഴെല്ലാം ആര്‍തര്‍ കുപിതനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും താരങ്ങളെ പഴിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മത്സരശേഷം കളത്തിലേക്ക് വന്ന പരിശീലകന്‍ തന്റെ ദേഷ്യം മുഴുവന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയുടെ മേല്‍ തീര്‍ക്കുകയായിരുന്നു. ഷനകയും പ്രതികരിച്ചതോടെയാണ് സംഭവം വാക്‌പോരിലേക്ക് നീങ്ങിയത്.

  നിലവില്‍ ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് മുഴുവന്‍ പ്രശ്‌നങ്ങളും. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെക്കുന്നതില്‍ ബാറ്റിങ് നിര പരാജയപ്പെടുന്നു. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്.
  Published by:Sarath Mohanan
  First published: