നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അവള്‍ കരുത്തയായ വനിതയാണ്' തിരിച്ചുവരവിന്റെ ക്രഡിറ്റ് ഭാര്യയ്ക്ക് നല്‍കി വാര്‍ണര്‍

  'അവള്‍ കരുത്തയായ വനിതയാണ്' തിരിച്ചുവരവിന്റെ ക്രഡിറ്റ് ഭാര്യയ്ക്ക് നല്‍കി വാര്‍ണര്‍

  അവള്‍ നിശ്ചയദാര്‍ഢ്യം ഉള്ളവളാണ്, അച്ചടക്കമുള്ളവളാണ്, നിസ്വാര്‍ഥയാണ്

  warner

  warner

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: പന്തുചുരണ്ടല്‍ വിവാദത്തിനും സസ്‌പെന്‍ഷനും പിന്നാലെ കളത്തിലേക്ക് തിരിച്ചെത്തിയ ഓസീസ് താരം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മികച്ച ഫോമിലാണ്. പാകിസ്ഥാനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടയി വാര്‍ണര്‍ ലോകകപ്പിലെ മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനുമാണ്. തന്റെ സെഞ്ച്വറി നേട്ടം ഭാര്യ കാന്‍ഡിസിന് സമര്‍പ്പിക്കുകയാണെന്നാണ് മത്സരത്തിനു പിന്നാലെ വാര്‍ണര്‍ പറഞ്ഞത്.

   ഭാര്യയാണ് തന്റെ കരുത്തെന്ന് വാര്‍ണര്‍ പറയുന്നു. 'അവള്‍ നിശ്ചയദാര്‍ഢ്യം ഉള്ളവളാണ്, അച്ചടക്കമുള്ളവളാണ്, നിസ്വാര്‍ഥയാണ്. അവള്‍ ഒരു കരുത്തയായ വനിതയാണ്. എനിക്ക് പറ്റാവുന്ന വിധം ഓടാനും പരിശീലനം ചെയ്യാനും എന്നെ പ്രോത്സാഹിപ്പിച്ചു.' താരം പറയുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കിലും മത്സരത്തിനായി തയ്യാറെടുക്കാന്‍ ഭാര്യ പ്രോത്സാഹിപ്പിച്ചിരുന്നതായി വാര്‍ണര്‍ പറഞ്ഞു. 2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലാണ് വാര്‍ണറും സ്റ്റീവ് സ്മിത്തും പന്തുചുരണ്ടല്‍ വിവാദത്തിലകപ്പെടുന്നത്.

   Also Read: പകിസ്ഥാന്റേത് 1992 ലോകകപ്പിലെ തനിയാവര്‍ത്തനമോ? എങ്കില്‍ ഇന്ത്യക്ക് സന്തോഷിക്കാം, പക്ഷേ...

   കളത്തില്‍ തിരിച്ചൈത്തിയതിനു പിന്നാലെ താരങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടില്‍ നിന്നും ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്മത്തിനെ കാണികള്‍ കൂവിയപ്പോള്‍ വിരാട് കോഹ്‌ലി അവരെ തിരുത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

   First published:
   )}