ഐപിഎല്ലില്‍ വാര്‍ണറുടെ സ്ഥാനം ഇനി കോഹ്‌ലിക്കൊപ്പം; നേട്ടം സ്വന്തമാക്കിയത് ബാംഗ്ലൂരിനെ 'പഞ്ഞിക്കിട്ട്'

സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്‌ലാണ് മുന്നില്‍

news18
Updated: March 31, 2019, 7:36 PM IST
ഐപിഎല്ലില്‍ വാര്‍ണറുടെ സ്ഥാനം ഇനി കോഹ്‌ലിക്കൊപ്പം; നേട്ടം സ്വന്തമാക്കിയത് ബാംഗ്ലൂരിനെ 'പഞ്ഞിക്കിട്ട്'
warner
  • News18
  • Last Updated: March 31, 2019, 7:36 PM IST
  • Share this:
ഹൈദരാബാദ്: ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സിനെതിരായ സെഞ്ച്വറി നേട്ടത്തോടെ ഐപിഎല്ലിലെ സെഞ്ച്വറികളില്‍ വിരാട് കോഹ്‌ലിക്കൊപ്പമെത്തി ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം ഐപിഎല്ലിലെ സെഞ്ച്വറികളുടെ എണ്ണം നാലായി ഉയര്‍ത്തുകയായിരുന്നു.

കോഹ്‌ലിയ്ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഷെയ്ന്‍ വാട്‌സണും ഐപിഎല്ലില്‍ നാല് സെഞ്ച്വറികളുണ്ട്. ലീഗില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്‌ലാണ് മുന്നില്‍. ആറ് സെഞ്ച്വറികളാണ് താരം നേടിയിട്ടുള്ളത്. ആര്‍സിബിയുടെ മറ്റൊരു സൂപ്പര്‍ താരമായ ഡി വില്ല്യേഴ്‌സിന്റെ പേരില്‍ മൂന്ന് സെഞ്ച്വറികളാണുള്ളത്. പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറു താരങ്ങളുടെ പേരില്‍ രണ്ട് സെഞ്ച്വറികളുണ്ട്.

Also Read: 'കോഹ്‌ലിപ്പട വീണ്ടും ദുരന്തമാകുമോ' 30 റണ്‍സിനിടെ ആര്‍സിബിയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടം

ബ്രണ്ടന്‍ മക്കല്ലം, വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, ആഡം ഗില്‍ക്രിസ്റ്റ്, ഹാഷിം അംല എന്നിവരാണ് സഞ്ജുവിനൊപ്പം രണ്ട് സെഞ്ചുറികളുടെ പട്ടികയിലുള്ളത്. ഇന്ന വാര്‍ണര്‍ക്ക് പുറമെ ബെയര്‍‌സ്റ്റോയും സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ സെഞ്ചുറി സ്വന്തമാക്കുന്നത്.

നേരത്തെ ബാംഗ്ലൂരിനായി കോഹ്‌ലി, ഡി വില്ല്യേഴ്സ് എന്നിവരാണ് ഒരു ടീമില്‍ നിന്നും സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ളത്.

First published: March 31, 2019, 7:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading