ലണ്ടന്‍: പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം സസ്പെന്‍ഷനിലായ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളത്തില്‍ തിരിച്ചെത്തി മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ സെഞ്ച്വറി അടിച്ചുകൊണ്ടായിരുന്നു വാര്‍ണര്‍ കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ക്രിക്കറ്റ് ലോകകപ്പില്‍ മാന്‍ ഓഫ് ദ മാച്ചിനു ലഭിക്കുന്ന പുരസ്കാരം ഓരോ താരത്തിനും എത്ര പ്രിയപ്പെട്ടതാണെന്ന് ആരും പറയേണ്ടതില്ല. എന്നാല്‍ തനിക്ക ലഭിച്ച പുരസ്കാരം മത്സരം കാണാനെത്തിയ കുഞ്ഞാരാധകന് നല്‍കിയാണ് വാര്‍ണര്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി വാങ്ങുന്നത്. Also Read: ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു; പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി നീലപ്പട
ഇന്നലത്തെ മത്സരത്തില്‍ പുരസ്കാര സമര്‍പ്പണത്തിനുശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കവേയാണ് കളികാണാനെത്തിയ കുഞ്ഞാരാധകനെ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ തന്റെ പുരസ്കാരം കുട്ടിക്ക് സമ്മാനിച്ചാണ് താരം കടന്നുപോകുന്നത്.
David Warner made this young Australia fan's day by giving him his Player of the Match award after the game 🏆
— Cricket World Cup (@cricketworldcup) June 12, 2019
വാര്‍ണറുടെ 107 റണ്‍സിന്റെ പിന്‍ബലത്തില്‍ മികച്ച സ്കോര്‍ ഉയര്‍ത്തിയ ഓസീസ് 41 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ് ഓസീസ് ഓപ്പണര്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.