നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Dawid Malan | വേഗത്തിൽ 1000 റൺസ്: ഡേവിഡ് മലാന് റെക്കോർഡ്

    Dawid Malan | വേഗത്തിൽ 1000 റൺസ്: ഡേവിഡ് മലാന് റെക്കോർഡ്

    ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും പിന്നിലാക്കി കൊണ്ടാണ് മലാൻ ഈ നേട്ടം കൈവരിച്ചത്.

    dawid malan

    dawid malan

    • Share this:
      ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപ്പെട്ട് പരമ്പര കൈവിട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ടി20യില്‍ വേഗത്തിൽ 1000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും പിന്നിലാക്കി കൊണ്ടാണ് മലാൻ ഈ നേട്ടം കൈവരിച്ചത്.

      ലോക റാങ്കിങിലെ മികച്ച ടി20 ബാറ്റ്‌സ്മാനാണു മലാൻ. 24 ഇന്നിംഗ്സുകളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ബാബർ അസമിന്റെ 26 ഇന്നിങ്ങ്സിൽ നിന്നുള്ള ആയിരം റൺസായിരുന്നു നിലവിലെ റെക്കോർഡ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 27 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 29 ഇന്നിങ്‌സിൽ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ഇന്ത്യയുടെ കെ എല്‍ രാഹുലും ആണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

      മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാനും ജോസ് ബട്ലറും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഈ ഫോർമാറ്റിലെ തന്റെ പത്താം അർദ്ധ സെഞ്ച്വറിയാണ് മത്സരത്തിൽ മലാൻ നേടിയത്. ഐ സി സി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് മലാൻ ഐ സി സി ടി20 റാങ്കിങ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ബാറ്റ്സ്മാൻ കൂടിയാണ്.

      Also Read- India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര

      അഞ്ചാം ടി20യില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 68 റണ്‍സ് ആണ് മലാന്‍ 46 ബോളില്‍ നിന്നും നേടിയത്. ബട്ലർ 34 പന്തിൽ 52 റൺസ് നേടിയപ്പോൾ 33 ബോളുകളില്‍ നിന്നായിരുന്നു മലാന്റെ ഫിഫ്റ്റി. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ 188 റൺസിൽ അവസാനിച്ചു. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. മലാന്റെ ഇന്നിങ്‌സിന് ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അതേസമയം, ബട്‌ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിട്ട് തോല്‍വിയിലേക്കു വീഴുകയായിരുന്നു. 36 റണ്‍സിന്റെ വിജയവുമായി ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2നു സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിന് 224 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. പിന്നീട് എട്ടു വിക്കറ്റിന് 188 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനു സാധിച്ചുള്ളു.

      ഭുവനേശ്വർ കുമാർ എറിഞ പതിമൂന്നാം ഓവറാണ് കളി വഴിത്തിരിവിൽ എത്തിച്ചത്. ഇന്ത്യക്കു വേണ്ടി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റാണ് ഭുവി നേടിയത്. പരമ്പരയില്‍ 1-2ന് പിന്നിട്ടുനിന്ന ശേഷമാണ് തുടര്‍ച്ചയായി രണ്ടു കളികളില്‍ ജയിച്ച് ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര പിടിച്ചെടുത്തത്.

      News summary: Dawid Malan pips Babar Azam, Virat Kohli to become fastest to score 1000 T20I runs.
      Published by:Anuraj GR
      First published:
      )}