• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യം മഴ തകർത്തു; പിന്നീട് ഇംഗ്ലീഷ് പേസർമാരും


Updated: August 10, 2018, 11:31 PM IST
ആദ്യം മഴ തകർത്തു; പിന്നീട് ഇംഗ്ലീഷ് പേസർമാരും

Updated: August 10, 2018, 11:31 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ട് പേസ് പടക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്സമാൻ ഒന്നിനുപുറകെ കൂടാരം കയറുകയായിരുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 30 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 85 റൺസ് എന്ന നിലയിലാണ്. ആദ്യ ദിവസത്തെ കളി പൂർണമായും രണ്ടാം ദിവസത്തെ സിംഹഭാഗവും മഴ നഷ്ടപ്പെടുത്തിയിരുന്നു.

ഓപ്പണർമാരായ മുരളി വിജയ് (0), ലോകേഷ് രാഹുൽ (എട്ട്), ചേതേശ്വർ പൂജാര (ഒന്ന്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (23), ഹാർദിക് പാണ്ഡ്യ (11), ദിനേഷ് കാർത്തിക് (ഒന്ന്), അജിങ്ക്യ രഹാനെ 18 എന്നിവരാണ് പുറത്തായത്. 18 റണ്ണെടുത്ത അശ്വിനും പൂജ്യം റണ്ണുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.

ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്സൻ മൂന്നും , ക്രിസ് വോക്സ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. സാം കുറാൻ ഒരു വിക്കറ്റ് സ്വന്തമാക്കി. പൂജാര റണ്ണൗട്ടാവുകയായിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിന് തോറ്റ ഇന്ത്യ അ‍ഞ്ച് ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ 1–0ന് പിന്നിലാണ്.

 
First published: August 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍