നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| യൂറോ കപ്പ്: സൂപ്പർ സബ്ബായി ഡിബ്രുയ്‌നെ; ഡെൻമാർക്കിനെതിരെ വിജയം നേടി ബെൽജിയം പ്രീക്വാർട്ടറിൽ

  Euro Cup| യൂറോ കപ്പ്: സൂപ്പർ സബ്ബായി ഡിബ്രുയ്‌നെ; ഡെൻമാർക്കിനെതിരെ വിജയം നേടി ബെൽജിയം പ്രീക്വാർട്ടറിൽ

  ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം സ്വന്തമാക്കിയത്. ജയത്തോടെ പ്രീക്വാർട്ടറിൽ എത്താനും ബെൽജിയത്തിന് കഴിഞ്ഞു. ആദ്യ പകുതിയിൽ പിന്നിലായ ലോക ഒന്നാം നമ്പർ ടീമിനെ തൻ്റെ മികവിലൂടെ തിരിച്ചുകൊണ്ടുവന്ന സൂപ്പർ താരം കെവിൻ ഡിബ്രുയ്‌നെയാണ് കളിയിലെ താരം.

  De Bruyne lead Belgium past Denmark

  De Bruyne lead Belgium past Denmark

  • Share this:
   പിന്നിൽ നിന്നും തിരിച്ചുവന്ന് ജയം നേടി ബെൽജിയം. ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം സ്വന്തമാക്കിയത്. ജയത്തോടെ പ്രീക്വാർട്ടറിൽ എത്താനും ബെൽജിയത്തിന് കഴിഞ്ഞു. ആദ്യ പകുതിയിൽ പിന്നിലായ ലോക ഒന്നാം നമ്പർ ടീമിനെ തൻ്റെ മികവിലൂടെ തിരിച്ചുകൊണ്ടുവന്ന സൂപ്പർ താരം കെവിൻ ഡിബ്രുയ്‌നെയാണ് കളിയിലെ താരം. മത്സരത്തിൽ ബെൽജിയത്തിൻ്റെ വിജയഗോൾ നേടിയ താരം തന്നെയാണ് തൻ്റെ ടീമിൻ്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതും.

   പരുക്ക് മൂലം ആദ്യ മത്സരം നഷ്ടപെട്ട താരം ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ താരം ശെരിക്കും ഒരു സൂപ്പർ സബ്ബ് ആവുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കളിയിൽ ഗോൾ നേടിയപ്പോൾ അത് അഘോഷിക്കാതെയിരുന്നതും താരത്തിൻ്റെ ഇന്നത്തെ പ്രകടനത്തിൻ്റെ മൂല്യം ഏറ്റുന്ന ഒന്നായിരുന്നു.

   ടൂർണമെൻ്റിൽ മുന്നോട്ട് പോകാനുള്ള ഇന്ധനമെന്ന നിലക്ക് ജയം തേടി ഇറങ്ങിയ ബെൽജിയവും ഡെന്മാർക്കും അവരുടെ ടീമിലേക്ക് രണ്ട് വീതം മാറ്റങ്ങൾ വരുത്തിയിരുന്നു. ബെൽജിയത്തിൻ്റെ സൂപ്പർ താരമായ കെവിൻ ഡി ബ്രുയ്‌നെ ടീമിലേക്ക് തിരിച്ചെത്തിയെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ക്രിസ്റ്റ്യൻ എറിക്സന് പിന്തുണ പ്രഖ്യാപിക്കാനെന്നോണം  മത്സരത്തിനായി കളത്തിലേക്ക് ഇറങ്ങിയ ഡെന്മാർക്ക് ടീമിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. കളിയുടെ പത്താം മിനിറ്റിൽ പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് കൊണ്ട് എറിക്സന് ആദരവ് അർപ്പിക്കും എന്ന് ബെൽജിയം ടീം നേരത്തെ അറിയിച്ചിരുന്നു.

   Also read- Euro Cup| ലൊക്കാറ്റലി ഡബിളില്‍ ഇറ്റലി പ്രീ ക്വാര്‍ട്ടറിലേക്ക്, സ്വിസ് നിരയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

   കളിയുടെ തുടക്കത്തിൽ തന്നെ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിന് എതിരെ ആക്രമണം നടത്തുന്ന ഡെന്മാർക്ക് ടീമിനെയാണ് കാണാൻ കഴിഞ്ഞത്. ബെൽജിയം ടീമിനെതിരെ പ്രസ് ചെയ്ത് കളിച്ച അവർക്ക് അതിനുള്ള ഫലം കിട്ടുകയും ചെയ്തു. പൊടുന്നനെയുള്ള ആക്രമണത്തിൽ ആടിയുലഞ്ഞ ബെൽജിയൻ പ്രതിരോധ നിര വരുത്തിയ ഒരു പിഴവിൽ നിന്ന് ഡെന്മാർക്ക് കളിയിൽ ഗോൾ നേടി ലീഡ് സ്വന്തമാക്കി. ഡെന്മാർക്ക് ഗോൾ നേടിയ സമയത്ത് കളിക്ക് വെറും രണ്ട് മിനിറ്റ് മാത്രമായിരുന്നു പ്രായം. ബെൽജിയൻ പ്രതിരോധ താരമായ ഡിനേയറുടെ മിസ്പാസിൽ നിന്നാണ് ഗോൾ വന്നതു് താരത്തിൻ്റെ പാസ് പിടിച്ചെടുത്ത ഡെന്മാർക്ക് താരമായ ഹോജബർഗ് അതിസമർത്ഥമായി സഹതാരമായ പോൾസെന് പാസ് മറിച്ച്കൊടുത്തു ബോക്സിനുള്ളിൽ നിന്നും താരം എടുത്ത ഷോട്ട് ബെൽജിയം ഗോളി കുർട്ടോയെ മറികടന്ന് പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് കയറി. 

   ഗോൾ വീണതോടെ ഇരട്ടി ആവേശത്തിലായ ഡാനിഷ് താരങ്ങൾ തുടരെ തുടരെ ആക്രമണം നടത്തി ബെൽജിയത്തെ പ്രതിരോധത്തിലാക്കി. തുടരെ മുന്നേറ്റങ്ങൾ കൊണ്ട് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നെങ്കിലും രണ്ടാം ഗോൾ വഴങ്ങാതെ അവർ ആദ്യ പകുതി പൂർത്തിയാക്കി. കേവലം ഒരു ഷോട്ട് മാത്രമാണ് പേരുകേട്ട ബെൽജിയം മുന്നേറ്റ നിരക്ക് ആദ്യ പകുതിയിൽ എതിർ പോസ്റ്റിലേക്ക് ലക്ഷ്യം വക്കാനായത്.

   രണ്ടാം പകുതിയിൽ ബെൽജിയം ഇറങ്ങിയത് അവരുടെ സൂപ്പർ താരമായ കെവിൻ ഡി ബ്രുയ്നെയെ ഉൾപ്പെടുത്തിക്കൊണ്ടാണ്. അതിൻ്റെ ഗുണം അവർക്ക് ലഭിക്കുകയും ചെയ്തു. 54ാംമിനിറ്റിൽ മൈതാന മധ്യത്തിൽ നിന്ന് പന്തുമായി മുന്നേറിയ ലുകാകുവിനെ തടയാൻ ഡാനിഷ് താരങ്ങൾക്ക് കഴിഞ്ഞില്ല. വലത് വിങ്ങിലൂടെ ബോക്സിന് അടുത്തേക്ക് എത്തിയ താരം സമാന്തരമായി മുന്നേറിയ ഡിബ്രുയനെക്ക് പന്ത് നീട്ടി നൽകി. പന്ത് സ്വീകരിച്ച് രണ്ട് പ്രതിരോധ നിര താരങ്ങളെ വെട്ടിയോഴിഞ്ഞ താരം ഗോളിന് നേരെ പന്ത് പാസ് ചെയ്തു. പന്തിലേക്ക് ഓടിയെത്തിയ തോർഗൻ ഹസാഡിന് ഗോളിലേക്ക് പന്ത് തട്ടിയിടുക. എന്ന ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

   Also read-Copa America| കോപ്പ അമേരിക്കയില്‍ രണ്ടാം ജയം തേടി ബ്രസീല്‍ പെറുവിനെതിരെ

   ഗോൾ നേടി കളിയിൽ ഒപ്പമെത്തിയ അവർ കളി പതുക്കെ അവരുടെ കയ്യിലാക്കി. ഇതിനിടെ മറുഭാഗത്ത് ചെറിയ ആക്രമണങ്ങൾ നടത്താൻ ഡാനിഷ് ടീമിനു കഴിഞ്ഞു. ഇതിനിടയിൽ പെനൽറ്റി കിട്ടുന്നതിനായി ബെൽജിയം ബോക്സിൽ വീണ ഡെന്മാർക്ക് താരമായ ഡാംസ്ഗാർഡിന് റഫറി മഞ്ഞക്കാർഡ് കാണിച്ചു. ഇതിന് പിന്നാലെ ബെൽജിയം നടത്തിയ മുന്നേറ്റത്തിൽ അവർ അവരുടെ രണ്ടാം ഗോൾ നേടി. ബെൽജിയം നേടിയ ഈ ഗോൾ അവരുടെ ടീം വർക്കിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു. ആദ്യ ഗോളിന് സമമായി ലുകാകു തന്നെയാണ് ഈ ഗോളിനുള്ള വഴിമരുന്ന് ഇട്ടത്. പന്ത് കാലിൽ വച്ച് വലത് വിംഗിൽ നിന്നും ഗോൾമുഖത്തേക്ക് ടെലിമാൻസിന് കൈമാറി. ടെലിമാൻസ് അത് നേരെ  ഹസാഡിൻ്റെ അടുത്തേക്ക് നീട്ടി നൽകി. ഡെന്മാർക്ക് പ്രതിരോധ താരങ്ങളാൽ വളഞ്ഞു നിന്ന താരത്തിന് ഗോലിലേക്ക് ഷോട്ട് എടുക്കാൻ കഴിയുമായിരുന്നില്ല. താരം അത് വളരെ സമർത്ഥമായി ഡിബ്രുയ്‌നെക്ക് നൽകി. പന്തിലെക്ക് ഒടിയടുത്ത് തൻ്റെ ഇടം കാൽ കൊണ്ടൊരു ക്ലിനിക്കൽ ഫിനിഷിലൂടെ താരം അത് ഗോളാക്കി മാറ്റി.  

   കളിയിൽ വിജയം നേടിയാൽ മാത്രമേ ടൂർണമെൻ്റിൽ പ്രതീക്ഷയുള്ളൂ എന്നതിനാൽ അവർ ആദ്യ മിനിറ്റുകളിൽ പുറത്തെടുത്ത പ്രസിങ് ഗെയിം വീണ്ടും പുറത്തെടുത്തു. ബെൽജിയം ഗോൾമുഖത്ത് അവർ തുടരെ തുടരെ പന്തുമായെത്തി. ഇതിൽ ഡെന്മാർക്ക് താരമായ ഓൾസെൻ ബെൽജിയം പ്രതിരോധത്തെ മറികടന്ന് നൽകിയ പാസിലേക്ക് മാർട്ടിൻ ബ്രാത്വെയ്റ്റ് തല വച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് മാർക്കോ ജാൻസെൻ എടുത്ത ഒരു ഷോട്ടും ഇത് പോലെ പുറത്തേക്ക് പോയി. കളിയുടെ അവസാന നിമിഷത്തിൽ ബെൽജിയം അവരുടെ മൂന്നാം ഗോൾ നേടുന്നതിന് അടുത്ത് എത്തിയെങ്കിലും ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ലക്ഷ്യം വച്ച മ്യുനിയറുടെ ഷോട്ട് ഓൾസെൻ തടഞ്ഞിട്ടു.    Summary

   Belgium overpowers Denmark in a thrilling encounter to book their place in the pre quarter of Euro 2020
   Published by:Naveen
   First published:
   )}