അടുത്ത കാലങ്ങളായി ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ നടന്ന ധാരാളം സംഭവങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. ഓൺ ഫീൽഡ് അംപയറുടെ സോഫ്റ്റ് സിഗ്നലും തേർഡ് അംപയറുടെ റിവ്യൂ തീരുമാനങ്ങളും ഇത്തരത്തിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് ആഫ്രിക്ക - പാകിസ്താൻ മത്സരത്തിൽ ഫഖർ സമാന്റെ റണ്ണൌട്ടും ക്രിക്കറ്റ് ലോകം ചർച്ച ചെയ്തു. ഇരട്ട സെഞ്ച്വറിക്ക് ഏഴു റൺസ് അകലെയാണ് ഫഖറിനെ സൗത്ത് ആഫ്രിക്കൻ കീപ്പർ ക്വിന്റൺ ഡീ കോക്ക് റൺ ഔട്ടിലൂടെ പുറത്താക്കിയത്. 'ഫേക്ക് ഫീല്‍ഡിങ്' എന്ന് ആരോപിക്കപ്പെട്ട ററണ്ണൌട്ട് ക്രിക്കറ്റിന്റെ സ്പിരിറ്റ് ഇല്ലാതാകുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം.
പാകിസ്താന്‍ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് വിവാദമായ ഈ റണ്ണൌട്ട് നടക്കുന്നത്. ലുങ്കി ഇങ്കിടി എറിഞ്ഞ പന്ത് ലോങ്ങ് ഓഫിലേക്ക് അടിച്ചിട്ട ഫഖര്‍ സമാന്‍ രണ്ടാം റണ്ണിന് ശ്രമിക്കുമ്പോള്‍, ദക്ഷിണാഫ്രിക്കന്‍ കീപ്പറായ ക്വിന്റണ്‍ ഡി കോക്ക് ബൗളര്‍ക്ക് നേരെ കൈ കാട്ടി ബോള്‍ അപ്പുറത്തെ എന്റിലേക്കാണ് വരുന്നത് എന്ന രീതിയില്‍ ആംഗ്യം കാണിക്കുന്നു. ഇത് കണ്ട ഫഖര്‍ സമാന്‍ തന്റെ ഓട്ടത്തിന്റെ വേഗത കുറക്കുകയും സാധാരണ വേഗത്തില്‍ ക്രീസിലേക്ക് നീങ്ങുകയും ചെയ്യുന്നു. എന്നാല്‍ കൃത്യമായി വിക്കറ്റ് കീപ്പറിന്റെ അടുത്തേക്ക് എയ്‌ഡന്‍ അക്രം എറിഞ്ഞ പന്ത് ഡി കോക്കിന്റെ കയ്യിലെത്തുകയും സ്റ്റമ്പ് ചെയ്യുകയും ചെയ്തപ്പോള്‍, ഫഖര്‍ സമാന്‍ റണ്‍സ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് റണ്ണൌട്ട് ആയി. അവസാന ഓവറില്‍ ജയിക്കാന്‍ 31 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് വേണ്ടി 155 പന്തില്‍ നിന്ന് 193 റണ്‍സുമായി ഇരട്ട സെഞ്ചുറിയുടെ അരികിലായിരുന്നു ഫഖര്‍ സമാന്‍. കളിച്ച അവസാന 48 പന്തില്‍ 90 റണ്‍സാണ് താരം നേടിയത്.
Also Read- ഡീ കോക്കിന്റെ കൗശലത്തിൽ വീണ് ഫഖർ സമാൻ; ഇരട്ട സെഞ്ചുറി നഷ്ടം
സംഭവത്തിന് പിന്നാലെ പലരും ഡീ കോക്കിന്റെ പ്രവര്‍ത്തിയെ എതിര്‍ത്ത് രംഗത്തെത്തി. ക്രിക്കറ്റിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഡീ കോക്കിന്റെ നടപടിയെന്നും വാദമുയരുന്നുണ്ട്. ഇതിനിടെ ഡീ കോക്ക് ചെയ്തത് ചതിപ്രയോഗമല്ലെന്നും എന്നാല്‍ കളിയുടെ ആദര്‍ശങ്ങള്‍ക്കും മര്യാദയ്ക്കും നിരക്കുന്നതല്ലെന്നുമാണ് മുന്‍ പാകിസ്താന്‍ താരം ഷോയിബ് അക്തര്‍ പ്രതികരിച്ചത്.
'ഡീ കോക്ക് ചെയ്തതെന്താണോ അതിനെ ഞാന്‍ ചതിയെന്ന് വിളിക്കില്ല. പക്ഷെ അത് ക്രിക്കറ്റിന്റെ മര്യാദക്ക് ചേര്‍ന്നതല്ല, ഡീ കോക്ക് വളരെ മികച്ച കളിക്കാരനാണ്. എന്നാല്‍ അദ്ദേഹം മന:പൂര്‍വം അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇവിടെ ക്രിക്കറ്റിന്റെ മാന്യതയ്ക്കാണ് മുറിവേറ്റത്'- അക്തര്‍ തന്റെ യൂട്യൂബ് ചാനലിലുടെ പറഞ്ഞു.
എം സി സി യുടെ ക്രിക്കറ്റ് നിയമത്തിലെ 41.5.1 നിയമപ്രകാരം 'ഏതൊരു ഫീല്‍ഡറും ഒരു ബാറ്റ്‌സ്‍മാന്‍ ബോള്‍ അടിച്ച ശേഷം അവരെ മന:പൂര്‍വം വാക്കുകൊണ്ടോ, പ്രവര്‍ത്തികൊണ്ടോ, ശ്രദ്ധതിരിക്കുകയോ കബളിപ്പിക്കുകയോ, തടസപ്പെടുത്തുകയോ ചെയ്യുന്നത് നീതിരഹിതമാണ്' എന്ന് പറയുന്നുണ്ട്.
News summary: Shoaib Akhtar said Quinton de Kock's actions did not amount to cheating. 'However, that was against the spirit of the game'-He added.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fakhar Saman, Quinton De Cock, Shoaib Akhtar, South africa Vs Pakistan