തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ നടത്തിപ്പു ചുമതല കൈമാറുന്നു. കരാർ എടുത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് കടക്കെണിയിൽ ആയതോടെയാണ് കൈമാറാൻ തീരുമാനിച്ചത്. ഇതിനുള്ള താൽപര്യപത്രം കമ്പനി ക്ഷണിച്ചു. പ്രധാനപ്പെട്ട രണ്ട് രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ, സാഫ് ഫുട്ബോൾ അടക്കമുള്ള ഫുട്ബോൾ മേളകൾ, ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന സമാപന വേദി തുടങ്ങി പ്രധാനപ്പെട്ട കായികമേളകൾക്കു വേദിയായ രാജ്യത്തിന് അഭിമാനമായ കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ നടത്തിപ്പാണ് ഇപ്പോൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സ്റ്റേഡിയം, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ കൈവശാവകാശത്തിൽ നിന്നാണ് ഐ എൽ ആൻഡ് എഫ്എസ് പിന്മാറുന്നത്. 390 കോടി ചെലവിട്ട് നിർമിച്ച സ്റ്റേഡിയത്തിനൊപ്പം 490 കോടിയുടെ തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിയിൽ നിന്നും കമ്പനി പിൻമാറുകയാണ്. മാതൃകമ്പനിയായ ഐ ടി എല്‍ എലിന് 91,000 കോടി രൂപയുടെ കടം വീട്ടാനാണ് അനുബന്ധ കമ്പനികളുടെ ആസ്തികള്‍ വില്‍ക്കുന്നത്.
നാടിന് പ്രളയാനന്തര പ്രതിസന്ധി; സെക്രട്ടേറിയറ്റിന് പുതിയ എസി 35 എണ്ണം
സ്റ്റേഡിയം വിൽക്കാനുള്ള താൽപര്യപത്രം ക്ഷണിച്ചു എന്ന് സ്ഥിരീകരിച്ച സ്പോർട്സ് ഹബ് സിഒഒ സർക്കാരിന്റെ അനുമതിയോടെ മാത്രമേ കൈമാറൂ എന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാരും 130 കോടി നൽകാനുണ്ട്. സ്റ്റേഡിയം വിൽപനയിലേക്ക് എന്നറിഞ്ഞതോടെ ജീവനക്കാർ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. എന്നാൽ, നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതിനാൽ വിൽപന വേഗത്തിൽ നടക്കില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.