നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • വാക്കു പാലിച്ച് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷൻ; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

    വാക്കു പാലിച്ച് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷൻ; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

    ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു സിക്സറുകളുമാണ് ഇഷാൻ അടിച്ചു കൂട്ടിയത്

    ishan-kishan

    ishan-kishan

    • Share this:
      അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറിയും മാൻ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കികൊണ്ട് ഇഷാൻ കിഷൻ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോർ ബോർഡിൽ ഒരു റൺ തികയ്ക്കും മുന്നേ ഓപ്പണറായ കെ എൽ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തുടക്കക്കാരന്റെതായ യാതൊരു വിധ ഉൾവലിവുകളുമില്ലാതെ മാസ്മരിക പ്രകടനമാണ് ഇഷാൻ കാഴ്ച വെച്ചത്.

      ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു സിക്സറുകളുമാണ് ഇഷാൻ അടിച്ചു കൂട്ടിയത്. മത്സരശേഷം തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ താരം അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചു. തന്റെ പരിശീലകന്റെ അച്ഛനാണ് ഇഷാൻ അർദ്ധ സെഞ്ചുറി സമർപ്പിച്ചത്. അദ്ദേഹം ഈയിടെയാണ് മരണപ്പെട്ടത്. തന്റെ അച്ഛന് വേണ്ടി ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടണമെന്ന് പരിശീലകൻ ഇഷാനോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

      You May Also Like- അന്താരാഷ്ട്ര ടി20യിൽ 3000 റൺസ്; തകർപ്പൻ റെക്കോർഡുമായി വിരാട് കോഹ്ലി

      ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണെന്ന് ഇഷാൻ പറയുന്നു. അവര്‍ തന്നോട് പതിവ് ശൈലിയില്‍ കളിക്കുവാന്‍ ആവശ്യപ്പെട്ടതാണ് ആത്മവിശ്വാസം നല്‍കിയതെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി. ടീമിന്റെ വിജയ സമയത്തും ക്രീസിലുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിനു കഴിയാത്തത്തിൽ നിരാശയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

      Also Read- India vs England 2nd T20I | വിരാട് കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

      മുംബൈ ഇന്ത്യൻസിലെ അനുഭവങ്ങൾ തന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. ഐ പി എല്ലിൽ ലോകോത്തര ബൗളർമാരെ നേരിട്ടത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കൂടാതെ നെറ്റ്‌സിൽ ട്രെൻഡ് ബോൾട്ട്, ജസ്‌പ്രിത് ബുമ്ര എന്നിവർക്കെതിരെ കളിക്കാൻ കഴിഞ്ഞതും കരുത്തായി മാറിയെന്നാണ് ഇഷാൻ പറയുന്നത്.

      Also Read- India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം

      മുൻ ഇന്ത്യൻ താരങ്ങളും ഇഷാനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 'ഝാർഖണ്ഡിൽ നിന്നുള്ള ഒരു വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ബാറ്റിങ്​ ഓർഡറിൽ സ്ഥാനക്കയറ്റം നേടി വന്ന്​ കഴിവ്​ തെളിയിക്കുന്നു. ഇത്​ തന്നെയാണ്​ മുമ്പും സംഭവിച്ചത്​. ഭയാശങ്കകളില്ലാത്ത, ആക്രമണോത്സുകമാർന്ന ഇഷാന്‍റെ ബാറ്റിങ്​ ഇഷ്​ടപ്പെട്ടു'. വിരേന്ദർ സേവാഗ് ഇഷാന്റെ പ്രകടനം വിലയിരുത്തിയത് ഇങ്ങനെയാണ്. ഝാർഖണ്ഡുകാരനായ കിഷനെ നാട്ടുകാരൻ കൂടിയായ മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണിയുമായാണ്​ സെവാഗ്​ താരതമ്യം ചെയ്​തത്​.

      Ishan kishan's performance in debut T20I. Kishan gifts his first half century to his coach's father.
      Published by:Anuraj GR
      First published:
      )}