HOME » NEWS » Sports » DEEP DASGUPTA SUGGESTS POSSIBLE PLAYERS TO LEAD INDIA IN IT IS SRI LANKAN TOUR JJ INT

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻമാരുടെ പേര് നിർദേശിച്ച് ദീപ് ദാസ്ഗുപ്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യര്‍ ആരൊക്കെയാണെന്ന നിർദ്ദേശവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ശിഖര്‍ ധവാന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും പേരുകളാണ് അദ്ദേഹം നിര്‍ദേശിച്ചത്.

News18 Malayalam | news18
Updated: May 11, 2021, 5:10 PM IST
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻമാരുടെ പേര് നിർദേശിച്ച് ദീപ് ദാസ്ഗുപ്ത
Deep Dasgupta
  • News18
  • Last Updated: May 11, 2021, 5:10 PM IST
  • Share this:
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് ശ്രീലങ്കയില്‍ പര്യടനമുണ്ട്. മൂന്ന് ഏകദിനവും അഞ്ച് ടി20യും അടങ്ങുന്നതാണ് ശ്രീലങ്കൻ പര്യടനം. എന്നാൽ, ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യ അവിടെ നിന്ന് മടങ്ങി വരില്ല. ജൂണിൽ തന്നെ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ പോകുന്നത്. അതുകൊണ്ട് തന്നെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സീനിയര്‍ താരങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.

യുവതാരങ്ങളുമായാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. വിരാട് കോഹ് ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ട് പരമ്പരയ്ക്കായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷവും ഇംഗ്ലണ്ടില്‍ തുടരും. ടി20 ലോകകപ്പ് മുന്നിൽക്കണ്ടു കൊണ്ടാണ് യുവതാരങ്ങളിലെ പ്രമുഖര്‍ക്കെല്ലാം അവസരം നൽകുക എന്ന കാര്യം ബി സി സി ഐ ആലോചിക്കുന്നത്.

ക്രിക്കറ്റിൽ സഹീര്‍ ഖാനായിരുന്നു തൻ്റെ റോൾമോഡലും പ്രചോദനവുമെന്ന് തുറന്നുപറഞ്ഞ് അര്‍സാന്‍ നഗ്വാസ്വല്ല

കോഹ് ലിയും രോഹിത്തും ഇല്ലാത്തതിനാല്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കാൻ ഒരാളെ കണ്ടെത്തേണ്ടതുണ്ട്. തൽക്കാലം ലഭ്യമായുള്ള സീനിയർ താരങ്ങൾ ആരെങ്കിലുമാകും ഇന്ത്യയുടെ നായകനായി രംഗത്ത് വരിക. ഇന്ത്യയുടെ നായകൻ ആരായിരിക്കുമെന്നതിന് വലിയ ചർച്ചയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യര്‍ ആരൊക്കെയാണെന്ന നിർദ്ദേശവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ശിഖര്‍ ധവാന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും പേരുകളാണ് അദ്ദേഹം നിര്‍ദേശിച്ചത്.

പരമ്പരാഗത വില്ലോ ബാറ്റുകളുടെ കുത്തക തകരുമോ? മുളകൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുകൾ കൂടുതൽ ഫലഫ്രദം എന്ന് പഠനം

'കോഹ് ലി, രോഹിത്, രാഹുല്‍ എന്നിവരെ ശ്രീലങ്കൻ പര്യടനത്തിന് ലഭ്യമല്ലാതെ വന്നാല്‍ ക്യാപ്റ്റന്‍സിയില്‍ സീനിയര്‍ താരമെന്ന നിലയില്‍ അവസരമുള്ളത് ശിഖര്‍ ധവാനാണ്. ധവാൻ തന്നെയായിരിക്കുമെന്നാണ് എന്റെ തോന്നല്‍. അതേസമയം, ഭുവനേശ്വര്‍ കുമാര്‍ കായിക ക്ഷമത വീണ്ടെടുത്ത് കളിക്കാന്‍ തയ്യാറായാല്‍ ഭുവിയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റുന്ന താരമാണ്'- ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചിട്ടുള്ളവരാണ്. എന്നാല്‍, നായകസ്ഥാനത്ത് ഇരുവര്‍ക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. സീനിയര്‍ താരമെന്ന നിലയില്‍ ധവാന് അവസരം ലഭിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ധവാന്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണ്. അതിനാൽ തന്നെ ശ്രീലങ്കയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ധവാന് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാവു.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാട്ടിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ശ്രീലങ്കന്‍ പര്യടനം. ഈ പരമ്പരയിലെ പ്രകടനം ചിലപ്പോൾ ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പില്‍ പരിഗണിച്ചേക്കും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വറിനെ ഉള്‍പ്പെടുത്താത്തത് വലിയ ഞെട്ടലുണ്ടാക്കുന്ന തീരുമാനമല്ലെന്നും ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. നിലവില്‍ ഫോമിലുള്ള ആറ് പേസര്‍മാര്‍ നിലവില്‍ ടീമിലുണ്ട്. രണ്ട് രണ്ടര വര്‍ഷമായി ഭുവി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുമില്ല . കൂടാതെ 2018 മുതല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. ഈ സാഹചര്യത്തില്‍ അവസരം ലഭിക്കുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published by: Joys Joy
First published: May 11, 2021, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories