നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 47ആം ഓവറില്‍ ദ്രാവിഡിന്റെ തന്ത്രം ചഹറിലേക്ക്, പിന്നീട് നടന്നത് ചരിത്രം

    47ആം ഓവറില്‍ ദ്രാവിഡിന്റെ തന്ത്രം ചഹറിലേക്ക്, പിന്നീട് നടന്നത് ചരിത്രം

    47ആം ഓവറില്‍ ദീപക് ചഹറിന് പരിക്ക് പറ്റിയിരുന്നു. മെഡിക്കല്‍ സംഘത്തോടൊപ്പം ഗ്രൗണ്ടിലെത്തിയാണ് രാഹുല്‍ ചഹര്‍ ദീപകിനും ഭുവിക്കും സന്ദേശം കൈമാറിയത്.

    News18 malayalam

    News18 malayalam

    • Share this:
      ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനവും ജയിച്ചതോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. തോല്‍വിയിലേക്ക് പോയ മത്സരം ഇന്ത്യ തിരികെ പിടിച്ചത് വാലറ്റത്ത് ദീപക് ചഹര്‍- ഭുവനേശ്വര്‍ കുമാര്‍ കെട്ടിപ്പടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. ശ്രീലങ്കയുടെ 276 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.

      മത്സരത്തില്‍ ഇന്ത്യയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ച് കളിയിലെ താരമായതിന് ശേഷം സംസാരിക്കവെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായിരുന്നു നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ദീപക് ചഹര്‍ നല്‍കിയത്. ദ്രാവിഡിന് തന്റെ ബാറ്റിംഗിലുള്ള വിശ്വാസമാണ് നന്നായി ബാറ്റ് ചെയ്യാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

      'രാഹുല്‍ സാര്‍ എല്ലാ ബോളുകളും കളിക്കാനാണ് എന്നോട് പറഞ്ഞത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ എ ടീമില്‍ ഞാന്‍ കുറച്ച് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ബാറ്റിംഗിനെ വിശ്വസിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. എനിക്ക് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള മികവുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതായി രാഹുല്‍ സാര്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. വരും മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു. ജയിക്കാന്‍ വേണ്ട റണ്‍സ് 50ല്‍ താഴെയെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് ജയിക്കാനാകുമെന്ന വിശ്വാസം എനിക്ക് വന്നത്.' മത്സരശേഷം ദീപക് ചഹര്‍ പറഞ്ഞു.

      ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 44ആം ഓവര്‍ പൂര്‍ത്തിയായ സമയത്താണ് രാഹുല്‍ ദ്രാവിഡ് ഡഗ് ഔട്ടിലെത്തുകയും സന്ദേശം പന്ത്രണ്ടാമനായ രാഹുല്‍ ചഹറിന് കൈമാറുകയും ചെയ്തത്. 47ആം ഓവറില്‍ ദീപക് ചഹറിന് പരിക്ക് പറ്റിയിരുന്നു. മെഡിക്കല്‍ സംഘത്തോടൊപ്പം ഗ്രൗണ്ടിലെത്തിയാണ് രാഹുല്‍ ചഹര്‍ ദീപകിനും ഭുവിക്കും സന്ദേശം കൈമാറിയത്.

      മത്സരത്തിലെ പ്രകടനത്തിലൂടെ എട്ടാമതായി ബാറ്റ് ചെയ്യാനിറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയായി ദീപക്. 2009ല്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജ 60 റണ്‍സ് നേടിയിരുന്നു. കൂടാതെ എട്ടാം നമ്പറിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ദീപക്. ന്യൂസീലന്‍ഡിനെതിരേ 77 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ തന്നെയാണ് ഒന്നാമത്.

      ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരത്തില്‍ എട്ടാമത് ബാറ്റിങ്ങിനിറങ്ങി അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയായി ദീപക് ചഹര്‍. കൂടാതെ പിന്തുടര്‍ന്ന് ജയിച്ച മത്സരത്തില്‍ എട്ടാം നമ്പറിലോ അതിന് താഴെയുളളവരിലോ ഉളള ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും ഇന്നലത്തെ പ്രകടനത്തോടെ ദീപക്കിന്റെ പേരിലായി. ശ്രീലങ്കയ്‌ക്കെതിരെ 2017ല്‍ ഭുവനേശ്വര്‍ കുമാര്‍ നേടിയ 53 റണ്‍സിന്റെ റെക്കോര്‍ഡാണ് ദീപക് തകര്‍ത്തത്. ഇന്നലത്തെ മത്സരത്തില്‍ എട്ടാം വിക്കറ്റില്‍ 84 റണ്‍സാണ് ഭുവനേശ്വര്‍ കുമാറും ദീപക്കും ചേര്‍ന്ന് നേടിയത്. ഇതോടെ ഇന്ത്യയുടെ എട്ടാം വിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇവര്‍ പോക്കറ്റിലാക്കി.
      Published by:Sarath Mohanan
      First published:
      )}