HOME » NEWS » Sports » DEEPAK KABRA TO BECOME FIRST INDIAN GYMNASTICS JUDGE AT OLYMPICS

ചരിത്രം രചിച്ച് ദീപക് കാബ്ര; ഒളിംപിക്സിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ ജഡ്ജ്

2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സുപ്പീരിയർ ജൂറിയായി പ്രവർത്തിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: July 13, 2021, 4:36 PM IST
ചരിത്രം രചിച്ച് ദീപക് കാബ്ര; ഒളിംപിക്സിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ ജഡ്ജ്
News18 Malayalam
  • Share this:
ഒളിംപിക്സ് വേദിയിൽ കളി നിയന്ത്രിക്കാൻ ഇന്ത്യക്കാരനായ ജിംനാസ്റ്റിക്സ് ജഡ്ജും. ദീപക് കാബ്രയാണ് ടോക്കിയോ ഒളിംപിക്സിലെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഉണ്ടാവുക. ഒളിംപിക്സിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ജഡ്ജാകുന്നത്. ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ദിപ കർമാക്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Also Read- ദാദ വഴങ്ങി; സൗരവ്‌ ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; ഒരുങ്ങുന്നത് വമ്പൻ മുതൽ മുടക്കിൽ

''ഒളിംപ്കിസ് വേദിയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ കളി നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യക്കാരകൻ! അഭിനന്ദനങ്ങൾ ദീപക് കാബ്ര ഭയ്യ, ഈ അദ്ഭുതകരമായ നേട്ടം സ്വന്തമാക്കിയതിന്. ടോക്കിയോ ഒളിംപിക്സിന് എല്ലാ ഭാവുകങ്ങളും നേരുന്നു''- ദിപ കർമാക്കർ ട്വീറ്റ് ചെയ്തു.

Also Read- 1983ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമംഗം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

2019ൽ മുംബൈക്കാരനായ ദീപക് കാബ്രയെ ഏഷ്യൻ ജിംനാസ്റ്റിക്സ് യൂണിയന്റെ സാങ്കേതിക സമിതിയിൽ നിയമിച്ചിരുന്നു. 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സുപ്പീരിയർ ജൂറിയായി പ്രവർത്തിച്ചിരുന്നു.

Also Read- ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് ആവശ്യമില്ല, വിമര്‍ശനവുമായി നായകന്‍ ഹാരികെയ്ന്‍



Also Read- 'എന്റെ നിറം എന്താണ് എന്നതിന് മാപ്പ് പറയാന്‍ എനിക്കാകില്ല': റാഷ്‌ഫോര്‍ഡ്

നേരത്തെ നാഷണൽ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ജോയിന്റ് സെക്രട്ടറി പവൻ സിംഗിനെ ടോക്കിയോ ഒളിംപിക്സിലേക്കുള്ള ഷൂട്ടിങ് ജഡ്ജായി തെരഞ്ഞെടുത്തിരുന്നു. കാബ്രയെ പോലെ തന്നെ ഷൂട്ടിങ്ങിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഒളിംപിക്സ് വേദിയിൽ ജഡ്ജിയാകുന്നത്.

Also Read- ടി20യിൽ 14,000 റൺസ് കടന്നു, കുട്ടിക്രിക്കറ്റിൽ ബോസായി ക്രിസ് ഗെയ്ൽ; നേട്ടത്തിൽ എത്തുന്ന ആദ്യ താരം

ജിംനാസ്റ്റിക്സില്‍ ഇന്ത്യയിൽ നിന്ന് പ്രണതി നായകാണ് ഒളിംപിക്സിൽ മത്സരിക്കുന്നത്. 2019 ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യൻ വൻകരയിൽ നിന്നുള്ള ക്വാട്ടയിൽ 26കാരിയായി പ്രണതി യോഗ്യത നേടിയത്.

Also Read- യൂറോ ഫൈനലിനു ശേഷം ഇംഗ്ലണ്ട് ആരാധകർ അഴിഞ്ഞാടി; മാലിന്യക്കൂമ്പാരമായി ലണ്ടൻ നഗരം

English Summary: Deepak Kabra, a gymnastics judge from India will be seen judging the artistic gymnastics events at the Tokyo Olympics. This is the first time that an Indian will be seen officiating in the sport of gymnastics at the Olympics.
Published by: Rajesh V
First published: July 13, 2021, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories