• HOME
  • »
  • NEWS
  • »
  • sports
  • »
  • ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ദീപിക പദുക്കോൺ; ട്രോഫി അവതരിപ്പിക്കും

ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ദീപിക പദുക്കോൺ; ട്രോഫി അവതരിപ്പിക്കും

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.

  • Share this:

    ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ. ഇന്ന് നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്.

    താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് പുറത്തറിയുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുക.

    Also Read-ഗോൾഡൻ ബോൾ ജേതാക്കൾക്ക് കിരീടമില്ല; 1998 മുതലുള്ള പതിവ് തിരുത്തുന്നത് മെസിയോ എംബാപ്പെയോ?

    മുൻകാലങ്ങളിൽ ലോകകപ്പിൽ കിരീടം നേടിയ ടീമിൻറെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ബോളിവുഡ് താരത്തിന് പുറമേ മലയാളിത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഖത്തറിലെത്തിയിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: