• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിലിവിലെ ചാമ്പ്യന്മാര്‍ക്ക് അടിതെറ്റുന്ന ആദ്യ റൗണ്ട്; പേടിയോടെ ജര്‍മ്മനി

news18india
Updated: June 17, 2018, 11:25 PM IST
നിലിവിലെ ചാമ്പ്യന്മാര്‍ക്ക് അടിതെറ്റുന്ന ആദ്യ റൗണ്ട്; പേടിയോടെ ജര്‍മ്മനി
news18india
Updated: June 17, 2018, 11:25 PM IST
ലോകകപ്പിന്റെ വേദിയില്‍ എത്രയൊക്കെ അലയൊലികള്‍ ഉണ്ടാക്കിയാലും തൊട്ടടുത്ത പതിപ്പില്‍ അടി തെറ്റുന്നതാണ് ചാമ്പ്യന്മാരുടെ ചരിത്രം. മെക്‌സിക്കോയ്‌ക്കെതിരായ പരാജയത്തോടെ ജര്‍മ്മനിയെ തുറിച്ചുനോക്കുന്നതും ഈ ദുര്‍ഭൂതമാണ്.



നിലവിലെ ലോക ചാമ്പ്യന്മാര്‍ അടുത്ത ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വിയറിയുന്നതും ഇതാദ്യമായല്ല. പലപ്പോഴും ഈ തോല്‍വി അവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തേക്കുള്ള വഴിയും തുറക്കും.



1998-ലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ ഞെട്ടിച്ചത് ലോകകപ്പിലെ കന്നിക്കാരായിരുന്ന സെനഗലായിരുന്നു. ഇതിനു പിന്നാലെ ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.



2002-ലെ കിരീട നേട്ടവുമായെത്തിയ ബ്രസീലിന്റെ അവസ്ഥ മാത്രം കുറച്ചു വ്യത്യസ്തമായി. 2006-ല്‍ ഗ്രൂപ്പ് റൗണ്ട് കടന്ന അവര്‍ പക്ഷേ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോടായിരുന്നു തോല്‍വി.



2006-ലെ ജേതാക്കളായ ഇറ്റലിയും 2010 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. പരാഗ്വെയോടും ന്യൂസിലന്‍ഡിനോടും സമനില വഴങ്ങിയ അവരെ സ്ലോവാക്യ 3-2 ന് തോല്‍പ്പിക്കുകയായിരുന്നു. ഫലമോ 2006-ലെ ജേതാക്കള്‍ ഇറ്റലി 2010-ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.



ഇതേ ദുര്‍ഭൂതമാണ് 2010-ലെ ചാമ്പ്യന്മാരായ സ്‌പെയിനിനെയും കാത്തിരുന്നത്. 2014-ല്‍ ഹോളണ്ടിനോട്
അഞ്ചു ഗോളിന്റെ നാണംകെട്ട തോല്‍വിയോടെ സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ഇപ്പോഴിതാ ബ്രസീല്‍ ലോകകപ്പിലെ കിരീടാവകാശികളായ ജര്‍മ്മനി, റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ട് കടക്കില്ലെന്ന ലോകകപ്പിലെ പതിവ് ജര്‍മ്മനിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ?
First published: June 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍