നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒടുവില്‍ ദാദയും' ഇന്ത്യന്‍ പരിശീലകനാകാന്‍ ആഗ്രഹമുണ്ടെന്ന് സൗരവ് ഗാംഗുലി

  'ഒടുവില്‍ ദാദയും' ഇന്ത്യന്‍ പരിശീലകനാകാന്‍ ആഗ്രഹമുണ്ടെന്ന് സൗരവ് ഗാംഗുലി

  ഒരുനാള്‍ ആ തൊപ്പി ഞാനണിയും, തെരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍

  ganguly

  ganguly

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. മുന്‍ താരങ്ങളും വിദേശ പരിശീലകരും ഉള്‍പ്പെടെ നിരവധിപേരാണ് ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നതും. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകനാകാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍ അത് ഇപ്പോഴുണ്ടാകില്ലെന്നും ദാദ പറയുന്നു.

   പരിശീലകനാകാന്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ദാദ മനസ് തുറന്നത്. 'തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം' ഗാംഗുലി പറയുന്നു. നിലവില്‍ ഒരുപാട് തിരക്കുകളിലാണ് താനെന്നും അത് തീര്‍ത്തിട്ട് മാത്രമെ പരിശീലക സ്ഥാനത്തേക്ക് ഉള്ളൂവെന്നുമാണ് ഗാംഗുലിയുടെ നിലപാട്.

   Also Read: 'ഇത് അവന്റെ സമയമാണ്'; വിന്‍ഡീസിനെതിരായ പരമ്പര യുവതാരത്തിന് കഴിവുതെളിയിക്കാനുള്ള അവസരമെന്ന് കോഹ്‌ലി

   'ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. ഒരുനാള്‍ ആ തൊപ്പി ഞാനണിയും, തെരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍' ഗാംഗുലി വ്യക്തമാക്കി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഇതിനോടൊപ്പം തന്നെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവായും കമന്റേറ്ററായും ദാദ കായികരംഗത്ത് തന്നെയുണ്ട്.

   രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പരിശീലക സംഘത്തിന്റെ കാലാവധി ഇന്ന് ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയോടെ അവസാനിക്കും. പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രിയുള്‍പ്പെടെയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കിയട്ടുണ്ട്.

   First published:
   )}