HOME » NEWS » Sports » DELHI BEAT BANGLORE ROYAL CHALLENGERS

IPL: ബാംഗ്ലൂരിനെ വീഴ്ത്തി; പ്ലേഓഫിന് യോഗ്യത നേടി ഡല്‍ഹി

2012നു ശേഷമാണ് ഡല്‍ഹി പ്ലേഓഫ് കളിക്കാന്‍ യോഗ്യരാകുന്നത്

news18india
Updated: April 28, 2019, 9:04 PM IST
IPL: ബാംഗ്ലൂരിനെ വീഴ്ത്തി; പ്ലേഓഫിന് യോഗ്യത നേടി ഡല്‍ഹി
delhi
  • Share this:
ഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയാണ് ബാംഗ്ലൂർ പുറത്താവുന്നത്. 2012നു ശേഷം വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഡല്‍ഹി പ്ലേഓഫ് കളിക്കാന്‍ യോഗ്യരാകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഓപ്പണര്‍ ശീഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചുകൂട്ടി. ശിഖര്‍ ധവാന്റെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിങ് കരുത്തിലാണ് ഡല്‍ഹി ബാംഗ്ലൂരിനെതിരേ 187 റണ്‍സ് വിജയലക്ഷ്യം കുറിച്ചത്. 37 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 50 റണ്‍സാണ് ധവാന്‍ നേടിയത്. 37 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്സുമടക്കം ശ്രേയസ്സ് 52 റണ്‍സെടുത്തു.

Also read: യുവാക്കളുടെ ഇഷ്ടവാഹനം 'Hero X Pulse' വില്‍പനയ്‌ക്കെത്തുന്നു

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ടോപ് സ്‌കോറര്‍. കോലി 23 ഉം ദൂബെ 24 ഉം ഗുര്‍ക്രീത് സിങ് 27ഉം സ്റ്റോയിന്‍സ് പുറത്താകാതെ 32 ഉം റണ്‍സെടുത്തു.

ബാംഗ്ലൂരിനെതിരെയുള്ള ജയത്തോടെ പന്ത്രണ്ട് കളികളില്‍ നിന്ന് പതിനാറ് പോയിന്റുള്ള ഡല്‍ഹി ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. പന്ത്രണ്ട് കളികളില്‍ എട്ടും തോറ്റ ബാംഗ്ലബർ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്താണ്.
First published: April 28, 2019, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading