ഇന്റർഫേസ് /വാർത്ത /Sports / ഐപിഎല്ലിൽ ഡൽഹിക്ക് തുടർച്ചയായ അഞ്ചാം തോൽവി; ബാംഗ്ലൂരിന്‍റെ ജയം 23 റൺസിന്

ഐപിഎല്ലിൽ ഡൽഹിക്ക് തുടർച്ചയായ അഞ്ചാം തോൽവി; ബാംഗ്ലൂരിന്‍റെ ജയം 23 റൺസിന്

34 പന്തിൽ 50 റൺസെടുത്ത വിരാട് കോഹ്ലിയാണ് ബാറ്റിങ്ങിൽ തിളങ്ങിയത്

34 പന്തിൽ 50 റൺസെടുത്ത വിരാട് കോഹ്ലിയാണ് ബാറ്റിങ്ങിൽ തിളങ്ങിയത്

34 പന്തിൽ 50 റൺസെടുത്ത വിരാട് കോഹ്ലിയാണ് ബാറ്റിങ്ങിൽ തിളങ്ങിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Bangalore [Bangalore]
  • Share this:

ബെംഗളൂരു: ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് കാട്ടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഐപിഎല്ലിൽ മിന്നുന്ന ജയം. ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്. ഇതോടെ ഈ ഐപിഎൽ സീസണിൽ ഡൽഹിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ഈ സീസണിലെ ആദ്യ ജയത്തിനായുള്ള ഡൽഹിയുടെ കാത്തിരിപ്പ് ഇനിയും നീളും.

നേരത്തെ വിരാട് കോഹ്ലിയുടെ അർദ്ധസെഞ്ച്വറിയുടെ മികവിൽ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറിന് 174 റൺസെടുത്തു. 34 പന്തിൽ 50 റൺസെടുത്ത വിരാട് കോഹ്ലിയാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. ആറ് ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഫാഫ് ഡുപ്ലെസി(22), മഹിപാൽ ലോംറോർ(26), ഗ്ലെൻ മാക്സ്വെൽ(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഒരവസരത്തിൽ 12.2 ഓവറിൽ രണ്ടിന് 117 എന്ന ശക്തമായ നിലയിലായിരുന്നു ബാംഗ്ലൂർ. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഡൽഹി ബോളർമാർ, ബാംഗ്ലൂരിനെ വൻസ്കോർ നേടുന്നതിൽനിന്ന് തടയുകയായിരുന്നു. കുൽദീപ് യാദവ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ് തുടങ്ങിയ ഡൽഹിയുടെ ടോപ് ഓർഡർ വെയ്ൻ പാർണെലിന്‍റെയും മുഹമ്മദ് സിറാജിന്‍റെയും മുന്നിൽ തകരുന്നതാണ് കണ്ടത്. പൃഥ്വി ഷായും മിച്ചൽ മാർഷും റൺസെടുക്കാതെയും യഷ് ദുൽ ഒരു റൺസെടുത്തും പുറത്തായി. ഇതോടെ ഡൽഹി രണ്ട് റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു.

ഈ തകർച്ചയിൽനിന്ന് കരകയറാൻ പിന്നീട് ഡൽഹിക്ക് സാധിച്ചില്ല. 50 റൺസെടുത്ത മനീഷ് പാണ്ഡെയും പുറത്താകാതെ 23 റൺസെടുത്ത ആൻറിച്ച് നോർട്ട്ജെയുമാണ് ഡൽഹിയുടെ തോൽവിക്ക് ആക്കം കുറച്ചത്. അക്ഷർ പട്ടേൽ 21 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി വിജയ് കുമാർ വൈശാഖ് മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി.

First published:

Tags: Ipl, IPL 2023, RCB, Virat kohli