കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്റെയും റസലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് 178 റണ്‍സെടുത്തത്.
65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. റസ്സല്‍ 21 പന്തില്‍ 45 റണ്‍സ് നേടി ഒരിക്കല്‍കൂടി കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ചു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജോ ഡെന്‍ലിയെ നഷ്ടമായശേഷമാണ് കൊല്‍ക്കത്തയുടെ തിരിച്ചുവരവ്.
Also Read: ഇനി കളി മാറും; ലോകോത്തര പേസറെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ബാറ്റിങ്ങ് തകര്‍ച്ച നേരിടുമെന്ന തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ ഉത്തപ്പയും (28) ഗില്ലും ചേര്‍ന്ന ടീമിനെ മാന്യമായ രീതിയില്‍ മുന്നോട്ട് നയിക്കുകയായിരുന്നു. നിതീഷ് റാണ (11)മദിനേശ് കാര്‍ത്തികും (2) കാര്‍ലോസ് ബ്രാത്വെയറ്റ് (6) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ഡല്‍ഹിക്കായി കഗിസോ റബാദ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സന്ദീപ് ലമിച്ചാനെയ്ക്ക് പകരം കീമോ പോളിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.