നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹോട്ടൽ ജീവനക്കാരിയോട് മോശം പെരുമാറ്റം; ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ചു

  ഹോട്ടൽ ജീവനക്കാരിയോട് മോശം പെരുമാറ്റം; ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ചു

  ജീവനക്കാരി താമസിക്കുന്ന മുറിയുടെ വാതിലിൽ ഇരുവരും മുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

  DDCA

  DDCA

  • Share this:
   കൊൽക്കത്ത: ഹോട്ടലിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ രണ്ട് ക്രിക്കറ്റ് താരങ്ങളെ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ തിരിച്ചയച്ചു. സികെ നായിഡു ട്രോഫിയിൽ കളിക്കാനെത്തിയ ഡൽഹി അണ്ടർ 23 താരങ്ങളായ കുൽദീപ് യാദവ്, ലക്ഷയ് തരേജ എന്നിവരാണ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്.

   also read:സഞ്ജു പൊരുതി വീണു; രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

   ബംഗാളിനെതിരായ മത്സരത്തിന് ടീമിനൊപ്പം കൊൽക്കത്തിയിൽ എത്തിയതായിരുന്നു ഇവർ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡിഡിസിഎ സെക്രട്ടറി വിനോദ് തിഹാര പറഞ്ഞു. അച്ചടക്ക കമ്മിറ്റി സംഭവം അന്വേഷിക്കുമെന്നും ഇരുവരെയും നാട്ടിലേക്ക് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

   ജീവനക്കാരി താമസിക്കുന്ന മുറിയുടെ വാതിലിൽ ഇരുവരും മുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം കോറിഡോറിലൂടെ ശബ്ദമുണ്ടാക്കുകയും ഒരു രസത്തിന് വാതിലുകളിൽ മുട്ടുകയുമായിരുന്നെന്നാണ് താരങ്ങൾ പറഞ്ഞത്.

    
   Published by:Gowthamy GG
   First published:
   )}