• HOME
 • »
 • NEWS
 • »
 • sports
 • »
 • കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി; പൊലീസിന് നോട്ടീസയച്ച് ഡൽഹി വനിതാ കമ്മീഷൻ

കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി; പൊലീസിന് നോട്ടീസയച്ച് ഡൽഹി വനിതാ കമ്മീഷൻ

ഷമിക്കെതിരെ നടന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ചതിനാണ് 10 മാസം മാത്രം പ്രായമുള്ള കോഹ്ലിയുടെ കുഞ്ഞിനെതിരെ സമൂഹ മാധ്യമങ്ങളിൽ ബലാത്സംഗ ഭീഷണി ഉയർന്നത്.

 • Share this:
  ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) 10 മാസം പ്രായമുള്ള മകൾ വാമികയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (Delhi Commission for Women) ഡൽഹി പോലീസിന് (Delhi Police) നോട്ടീസ് അയച്ചു. കോഹ്‌ലിയുടെ മകൾക്ക് നേരെ ഭീഷണി ഉയർത്തി പോസ്റ്റ് ചെയ്ത അക്കൗണ്ടും ട്വീറ്റും ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചത്.

  ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് എതിരെ (Mohammed Shami) കടുത്ത വിദ്വേഷ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നത്. ഷമിക്കെതിരായ ഈ പ്രവർത്തിയെ അപലപിച്ച് കൊണ്ട് താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഷമിയെ പിന്തുണച്ച് രംഗത്ത് എത്തി. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.

  ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ ഉയർന്നത്. കോഹ്ലിയെ അധിക്ഷേപ്പിക്കുന്നതിനൊപ്പം താരത്തിന്റെ ഭാര്യയായ ബോളിവുഡ് നടി അനുഷ്‍ക ശർമയേയും 10 മാസം പ്രായമുള്ള മകൾക്കെതിരെയും ഇവർ ഭീഷണി ഉയർത്തുകയായിരുന്നു.

  Also read- Virat Kohli |മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി

  കോഹ്‌ലിയുടെ മകൾക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ബലാത്സംഗ ഭീഷണിയിൽ ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പൊലീസിന് നോട്ടീസ് അയച്ച കമ്മീഷൻ, ഡെപ്യൂട്ടി കമ്മീഷണറോട് എഫ്‌ഐആറിന്റെ പകർപ്പ്, അന്വേഷണം നടത്തി പ്രതികളെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ എട്ടിനകം നടപടി സ്വീകരിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


  "ഒരുപാട് സന്ദർഭങ്ങളിൽ ഇന്ത്യൻ ടീം ജയങ്ങൾ നേടി നമ്മെ അഭിമാനം കൊളളിച്ചിട്ടുണ്ട്, അങ്ങനെയിരിക്കെ കേവലം ഒരു തോൽ‌വിയിൽ എന്തിനാണ് ഇങ്ങനത്തെ സംസ്കാരശൂന്യമായ പ്രവർത്തി കാണിക്കുന്നു." - ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സ്വാതി മലിവാൾ പ്രതികരിച്ചു.

  Also read- 'മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ നട്ടെല്ലില്ലാത്തവര്‍, ഞങ്ങള്‍ 200 ശതമാനം ഷമിക്കൊപ്പം': വിരാട് കോഹ്ലി

  ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ച മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്നാണ് ക്യാപ്റ്റന്‍ കോഹ് ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.

  'മതത്തിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ അവര്‍ക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയില്‍ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. 200 ശതമാനം പിന്തുണ നല്‍കുന്നു. ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാകില്ല. ഇന്ത്യന്‍ നായകന്‍ എന്ന നിലയിലാണ് ഞാന്‍ ഈ ഉറപ്പു നല്‍കുന്നത്.'- കോഹ്ലി പറഞ്ഞു.

  'നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതല്ലാതെ ഇക്കൂട്ടര്‍ക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതില്‍ ആനന്ദം കണ്ടെത്തുന്ന ആളുകളെ കാണുന്നതില്‍ സങ്കടമുണ്ട്.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.
  Published by:Naveen
  First published: