നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും'; ആശുപത്രി കിടക്കയിൽ നിന്ന് സെല്‍ഫി പങ്കുവെച്ച് എറിക്‌സണ്‍

    'ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും'; ആശുപത്രി കിടക്കയിൽ നിന്ന് സെല്‍ഫി പങ്കുവെച്ച് എറിക്‌സണ്‍

    ''ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും.''- ക്രിസ്റ്റ്യൻ എറിക്സൺ

    Christian Eriksen

    Christian Eriksen

    • Share this:
      ആശുപത്രി കിടക്കയിൽ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് ഫിൻലാന്റിനെതിരായ മത്സരത്തിൽ കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ. 'സുഖമായിരിക്കുന്നു' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച താരം സെൽഫി ചിത്രമാണ് പങ്കുവെച്ചത്. യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലാന്റിന് എതിരായ മത്സരത്തിനിടെയായിരുന്നു ലോകത്തിലെ ഫുട്ബോൾ പ്രേമികളെ നടുക്കിയ ആ സംഭവം നടന്നത്.

      'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്റെ കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും.'- ക്രിസ്റ്റ്യൻ എറിക്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

      Also Read- കോപ്പ അമേരിക്ക: അർജൻ്റീനയെ സമനിലയിൽ പിടിച്ച് ചിലെ; ഫ്രീകിക്ക് ഗോളുമായി മെസ്സി

      യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഫിൻലന്റിനെതിരേ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് എറിക്സൺ കുഴഞ്ഞുവീണത്. താരത്തെ പ്രാഥമിക ശുശ്രൂഷ നൽകി വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ലോകം ഭയന്നുപോയ നിമഷങ്ങളായിരുന്നു അത്. മത്സരം കുറച്ചുനേരം നിർത്തിവെയ്ക്കുകയും ചെയ്തു. താരം അപകടനില തരണം ചെയ്തതിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഒരുഗോളിന് ഫിൻലന്റ് വിജയിച്ചിരുന്നു.



      ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീഴാൻ കാരണം ഹൃദയാഘാതമായിരുന്നു. 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്സണെ തിരികെ കിട്ടിയതെന്നും ഡെൻമാർക്ക് ടീം ഡോക്ടർ അറിയിച്ചിരുന്നു.

      Also Read- Euro Cup| യൂറോ കപ്പ്: ഗോളടിക്കാൻ മറന്ന സ്‌പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ

      English Summary: Christian Eriksen, the Danish football player who collapsed on the pitch in his country’s opening Euro 2020 game, said that he was doing “fine" in an Instagram post from the hospital on Tuesday.“I’m fine — under the circumstances, I still have to go through some examinations at the hospital, but I feel okay," he wrote in a post accompanying a photo of him smiling and giving a thumbs-up.
      Published by:Rajesh V
      First published:
      )}