നൊവാക് ജോക്കോവിച്ചിന് (Novak Djokovic) പിന്നാലെ ചെക് റിപ്പബ്ലിക് വനിതാ താരത്തിന്റെയും വിസ ഓസ്ട്രേലിയ റദ്ദാക്കി. ഓസ്ട്രേലിയന്‍ ഓപ്പണിനായി (Australian Open) എത്തിയ റെനാറ്റ വൊറാക്കോവയുടെ (Renata Voracova) വിസ ആണ് റദ്ദാക്കിയത്. കൊവിഡ് വാക്സിന് എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു.
ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് റെനാറ്റ ഇപ്പോള്‍. എന്നാല്‍ ഇവര്‍ അപ്പീല്‍ നല്‍കുമോയെന്ന് വ്യക്തമല്ല. നിരീക്ഷണകേന്ദ്രം ഒരു ജയില്‍ പോലെയാണ് തോന്നുന്നതെന്ന് ഒരു ചെക്ക് മാധ്യമത്തോട് സംസാരിക്കവേ റെനാറ്റ വെളിപ്പെടുത്തി.
'എന്റെ റൂമിന്റെ ജനാലകള്‍ അടച്ചിരിക്കുന്നു, എനിക്ക് അത് അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) തുറക്കാന്‍ കഴിയില്ല. എല്ലായിടത്തും കാവല്ക്കാരുണ്ട്, ജനലിനടിയില്‍ പോലും, ഇത് വളരെ രസകരമാണ്. ഞാന്‍ ചാടി ഓടിപ്പോകുമെന്ന് അവര്‍ കരുതിയിരിക്കാം.
അവര്‍ എനിക്ക് ഭക്ഷണം കൊണ്ടുവരുന്നു, ഇടനാഴിയില്‍ ഒരു കാവല്ക്കാരന് ഉണ്ട്. അവിടെ റിപ്പോര്‍ട്ട് ചെയ്യണം, എല്ലാം റേഷന്‍ ചെയ്തിരിക്കുന്നു. എനിക്ക് ജയിലില്‍ കിടക്കുന്നത് പോലെയാണ് തോന്നുന്നത്.'- റെനാറ്റ പറഞ്ഞു.
റെനാറ്റ കരിയറില്‍ ഇതുവരെ 11 ഡബ്ല്യുടിഎ ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ മാസം 17 മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് വാക്സീന് എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്സിന് എടുക്കാന്‍ പറ്റാത്ത ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇളവ് നല്‍കും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്സിന് വിരുദ്ധനായ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തിയത്.
Also read:
Novak Djokovic | ടെന്നീസ് താരം ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഓസ്ട്രേലിയ; വിസ റദ്ദാക്കിവിമാനത്താവളത്തില് എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഓസ്ട്രേലിയയില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് സൂപ്പര്‍താരത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.