നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Devdutt Padikkal | 'ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ഗൗതം ഗംഭീർ': ദേവ്ദത്ത് പടിക്കൽ

  Devdutt Padikkal | 'ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ഗൗതം ഗംഭീർ': ദേവ്ദത്ത് പടിക്കൽ

  Devdutt Padikkal calls Gautam Gambhir his role model | കഴിഞ്ഞ വര്‍ഷമായിരുന്നു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം

  ദേവ്ദത്ത് പടിക്കൽ

  ദേവ്ദത്ത് പടിക്കൽ

  • Share this:
   ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിന് തയ്യാറെടുക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകർക്ക് ആവേശവാർത്ത. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരിക്കുന്നു. ഒരു തവണ കൂടി ദേവ്ദത്ത് പടിക്കൽ കോവിഡ് ടെസ്റ്റിനു വിധേയനാവും. ഇതും നെഗറ്റീവായാല്‍ ആര്‍ സി ബിയുടെ ബയോ ബബ്‌ളിന്റെ ഭാഗമാവാന്‍ താരത്തിനു കഴിയും.

   രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു താരത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് ലോകമറിഞ്ഞത്. ആദ്യ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

   ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളില്‍ നിന്നും താന്‍ പ്രചോദനം ഉള്‍ക്കൊള്ളാറുണ്ടെങ്കിലും ഗൗതം ഗംഭീര്‍ ആണ് തന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍ എന്ന് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അഭിപ്രായപ്പെട്ടു. തനിക്ക് പ്രചോദനമായ ഒരു പ്രത്യേക വ്യക്തിയില്ലെങ്കിലും തന്റെ റോള്‍ മോഡല്‍ എന്ന് പറയാവുന്നത് ഗൗതം ഗംഭീറാണെന്നും താന്‍ ഇപ്പോഴും ഗംഭീറിന്റെ ബാറ്റിംഗ് വീഡിയോകള്‍ കാണുമെന്നും ദേവ്ദത്ത് പടിക്കല്‍ വ്യക്തമാക്കി.

   കഴിഞ്ഞ വര്‍ഷമായിരുന്നു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അരങ്ങേറിയ പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഈ സീസണ്‍ സയ്യിദ് മുഷ്താഖ് അലി T20യിലും (218 റൺസ്) വിജയ് ഹസാരെ ട്രോഫിയിലും (737 റൺസ്) മികച്ച പ്രകടനമാണ് പടിക്കല്‍ പുറത്തെടുത്തത്. വിജയ് ഹസാരെയില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമാണ് താരം അടിച്ചു കൂട്ടിയത്.   മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷനൽ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് ദേവ്ദത്ത് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഏത് സമയത്തും എന്ത് കാര്യത്തിനും നമുക്ക് സമീപിക്കാൻ കഴിയുന്ന വ്യക്തിയാണ് ദ്രാവിഡെന്നും, അദ്ദേഹത്തെ കാണുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുതിയതെന്തെങ്കിലും നമുക്ക് പഠിക്കാൻ ഉണ്ടാകുമെന്നും താരം തുറന്ന് പറഞ്ഞു.

   ആദ്യ മത്സരത്തിൽ പടിക്കലിന്റെ അഭാവത്തിൽ ആരായിരിക്കും ബാംഗ്ലൂർ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മൂന്ന് പേരാണ് കോഹ്‌ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ സാധ്യത കൂടുതൽ. മുഷ്‌താഖ് അലി ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വെച്ച മലയാളി താരം മുഹമ്മദ് അസറുദ്ദിനും, ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലും, തമിഴ്നാട് പ്രീമിയർ ലീഗിലെ ഓപ്പണിംഗ് അനുഭവ സമ്പത്തുള്ള വാഷിംഗ്ടൺ സുന്ദറും ദേവ്ദത്തിന്റെ സ്ഥാനത്തേക്ക്‌ പരിഗണനയിലുണ്ട്.

   English summary: Devdutt Padikkal names Gautam Gambhir as his cricketing role model. He will also be partnering with Virat Kohli as the opener of the Royal Challengers Bangalore
   Published by:user_57
   First published:
   )}