നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Devon Conway |പുറത്തായതിന്റെ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; ചെറുവിരല്‍ ഒടിഞ്ഞു; കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

    Devon Conway |പുറത്തായതിന്റെ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; ചെറുവിരല്‍ ഒടിഞ്ഞു; കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

    ഇംഗ്ലണ്ടിന് എതിരെ ന്യൂസിലന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് കണ്ടെത്താന്‍ കോണ്‍വേക്ക് കഴിഞ്ഞിരുന്നു.

    Credit: Twitter

    Credit: Twitter

    • Share this:
      ടി20 ലോകകപ്പിന്റെ(T20 World Cup)  ഫൈനലിന്(Final) മുന്നോടിയായി ന്യൂസിലന്‍ഡിന്(New Zealand) വന്‍ തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡിവോണ്‍ കോണ്‍വേക്ക്(Devon Conway) പരിക്കേറ്റതോടെ(injury) ഫൈനലില്‍ കളിക്കാന്‍ കഴിയില്ല. സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോണ്‍വേയുടെ വിരലിന് പരിക്കേറ്റത്.

      സ്റ്റെപ് ഔട്ട് ചെയ്ത് വമ്പന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. എക്സ്റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ടിന് എതിരെ ന്യൂസിലന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് കണ്ടെത്താന്‍ കോണ്‍വേക്ക് കഴിഞ്ഞിരുന്നു.


      താരം അതീവ നിരാശയിലാണെന്ന് ന്യൂസിലാ ന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. 'ഇതുപോലെ ഈ സമയം കളി നഷ്ടമാവുന്നു എന്നതില്‍ അതീവ നിരാശനാണ് കോണ്‍വേ. ഏറെ അഭിനിവേഷത്തോടെയാണ് കോണ്‍വേ ടീമിന് വേണ്ടി കളിക്കുന്നത്. സംഭവിച്ച് പോയതില്‍ മറ്റാരേക്കാളും നിരാശ അവനാണ്. അതിനാല്‍ ഞങ്ങളെല്ലാവരും അവന് ഒപ്പം നില്‍ക്കുകയാണ്'- ഗാരി സ്റ്റെഡ് പറഞ്ഞു.

      കോണ്‍വേയ്ക്ക് പകരം ട്വന്റി20 ലോകകപ്പിലേക്കും ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ വിളിക്കില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ സമയം പകരം താരത്തെ ആലോചിക്കുമെന്നും ന്യൂസിലന്‍ഡിന്റെ മുഖ്യ പരിശീലകന്‍ വ്യക്തമാക്കി.

      ICC T20 World Cup | ക്യാച്ച് നഷ്ടമാക്കിയ പാക് താരത്തിന്‍റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് വധഭീഷണി

      ദുബായ്: ഐസിസി ടി20 ലോകകപ്പ് (ICC T20 World cup) സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്‍റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തിൽ നിർണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസൻ അലിയുടെ ഭാര്യയ്ക്കെതിരെയാണ് വധഭീഷണി ഉയർന്നത്. ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്ന് റിപ്പോർട്ടുണ്ട്. മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഹസൻ അലി, പത്തൊമ്പതാം ഓവറിൽ ഓസീസിനെ ജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്‍റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതോടെ ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ.

      ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിച്ചു.

      ഇതിനു പിന്നാലെയാണ് പാകിസ്ഥാന്‍റെ ടൂർണമെന്‍റിലെ ഹീറോയായ ഷഹീൻ അഫ്രിദിയ്ക്കെതിരെ മാത്യു വെയ്ഡ് മൂന്നു സിക്സർ പറത്തിയത്. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസന്‍ അലിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.
      Published by:Sarath Mohanan
      First published:
      )}