ലോഡ്സ്: ലോകകപ്പിലെ മോശം അംപയറിങ്ങിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഓസീസ് ഇംഗ്ലണ്ട് സെമി ഫൈനലിലെ ജേസണ്‍ റോയിയുടെ പുറത്താകല്‍. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന റോയിയെ തെറ്റായ തീരുമാനത്തിലൂടെ കുമാര്‍ ധര്‍മ്മസേനയാണ് പുറത്താക്കിയത്. 65 പന്തില്‍ 85 റണ്‍സുമായി നില്‍ക്കുകയായിരുന്ന താരം പാറ്റ് കുമ്മിന്‍സിന്റെ പന്തിലാണ് തിരികെ കയറുന്നത്.
കുമ്മിന്‍സിന്റെ പന്തില്‍ കീപ്പര്‍ അലെക്സ് കാരി ക്യാച്ചെടുത്തതായി ധര്‍മ്മസേന വിളിച്ചെങ്കിലും പന്ത് റോയിയുടെ ബാറ്റിലോ ഗ്ലാവിലോ തട്ടിയില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ റിവ്യു കഴിഞ്ഞതിനാല്‍ അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ താരത്തിന് കഴിഞ്ഞില്ല. വിക്കറ്റല്ലെന്ന് ഉറപ്പുള്ളതിനാല്‍ കുറച്ച് നേരം റോയ് ഗ്രൗണ്ടില്‍ തന്നെ നില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് അമ്പയറോട് തകര്ക്കിച്ച താരത്തെ ഐസിസി 30 ശതമനാം പിഴശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
എന്നാല്‍ സെമി കഴിഞ്ഞ് ഫൈനല്‍ പോരാട്ടത്തിന് ജേസണ്‍ റോയ് എത്തിയപ്പോഴും അവിടെയും അമ്പയര്‍ ധര്‍മ്മസേന തന്നെയായിരുന്നു. മത്സരത്തിനു മുമ്പ് റോയ് പരിശീലനം നടത്തവെ താരത്തിനരികിലെത്തിയെ ധര്‍മ്മസേന താരത്തെ കെട്ടിപിടിച്ചാണ് മടങ്ങിയത്. ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും ജേസണ്‍ റോയിയോട് ധര്‍മ്മസേന മാപ്പ് പറഞ്ഞതാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
— Cricket World Cup (@cricketworldcup) July 14, 2019
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.