HOME /NEWS /Sports / ധവാനും അയ്യരും മിന്നി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് ജയം

ധവാനും അയ്യരും മിന്നി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് ജയം

Iyer-Dhawan

Iyer-Dhawan

69 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാള്‍ മികവിലായിരുന്നു പഞ്ചാബ് 163 റണ്‍സ് നേടിയത്

  • Share this:

    ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. പഞ്ചാബ് കുറിച്ച 164 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ശിധര്‍ ധവാന്റെയും നായകന്‍ ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് മികച്ച ജയം സമ്മാനിച്ചത്.

    ശിഖര്‍ ധവാന്‍ 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അയ്യര്‍ 49 പന്തുകളില്‍ നിന്ന് പുറത്താവാതെ 58 റണ്‍സാണ് നേടിയത്. പൃഥ്വി ഷാ (13), ഋഷഭ് പന്ത് (6), കോളിന്‍ ഇന്‍ഗ്രാം (19), അക്സര്‍ പട്ടേല്‍ (0) എനവ്‌നിവരുടെ വിക്കറ്റുകളാണ് ധവാന് പുറമെ ഡല്‍ഹിക്ക് നഷ്ടമായത്.

    Also Read: രഹാനെയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു; രാജസ്ഥാനെ 'നന്നാക്കാൻ' പുതിയ നായകൻ

    നേരത്തെ 37 പന്തില്‍ 69 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാള്‍ മികവിലായിരുന്നു പഞ്ചാബ് 163 റണ്‍സ് നേടിയത്. കെഎല്‍ രാഹുല്‍ (12), മായങ്ക് അഗര്‍വാള്‍ (2), മില്ലര്‍ (7), എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 30 റണ്‍സ് നേടിയ മന്ദീപ് സിങ് മാത്രമാണ് ഗെയ്‌ലിന് പിന്തുണ നല്‍കിയത്.

    അവസാന ഓവറുകളില്‍ പൊരുതി നോക്കിയ ഹര്‍പ്രീത് ബ്രാര്‍ (12 പന്തില്‍ പുറത്താവാതെ 20) ആണ് പഞ്ചാബ് സ്‌കോര്‍ 160 ല്‍ എത്തിക്കുന്നത്.

    First published:

    Tags: Banglore royal challengers, Chennai super kings, Delhi, Ipl, Ipl 2019, Kings XI Punjab, Mumabi, Photo gallery, Photos, Rajasthan royals, Rishabh Pant, Sunrisers Hyderabad, Virat kohli, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ