News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2021, 8:29 PM IST
എം.എസ്. ധോണി
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ്ങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടില്‍ നിന്ന് പ്രചോദനം കൊണ്ട് ചോക്ലേറ്റ്സുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി രംഗത്തെത്തിയിരിക്കുന്നു. ഇതിലൂടെ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല ബിസിനസ് സംരംഭകര്‍ക്കും പ്രചോദനമാവുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം എസ് ധോണി. സെവന് ഇങ്ക് ബ്രെവ്സ് എന്ന ഭക്ഷ്യ വിപണന രംഗത്തെ പുതിയ സംരംഭമാണ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ചോക്ലേറ്റ് നിര്‍മ്മിക്കുന്നത്. സെവന് ഇങ്ക് ബ്രെവ്സ് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ ഇന്ത്യന്‍ മുന്‍ നായകന് എം എസ് ധോണിയും ഇപ്പോള്‍ ഓഹരി ഉടമയാണ്.
മോഹിത് ഭഗ്ചാന്ദനി, ആദില്‍ മിസ്ട്രി, കുണാല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഉടമകളായ കമ്പനിയാണ് സെവന് ഇങ്ക് ബ്രെവ്സ്. മുംബൈ ആസ്ഥാനമായാണ് കമ്ബനി ആരംഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആരധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ധോണിയുടെ ഐക്കണിക്ക് ഷോട്ടും ജേഴ്സി നമ്പറും ചേര്‍ത്ത് 'കോപ്റ്റര്‍ സെവന്' എന്ന പേരിലാണ് കമ്പനി ചോക്ലേറ്റുകള്‍ വിപണിയില്‍ ഇറക്കുന്നത്.
ഇതിനെക്കുറിച്ച് ധോണിയും തന്റെ നിലപാട് വ്യക്തമാക്കി. 'ഈ കമ്പനിയുടെ കാഴ്ചപ്പാടുകള്‍ നോക്കുമ്പോള്‍ അതിനൊപ്പം ചേരുക എന്നത് കൂടുതല്‍ അര്‍ത്ഥമുള്ള ഒന്നാണ്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറും, ഓഹരി ഉടമയുവാനാന് സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്'- ധോണി പറഞ്ഞു.
മുംബൈ, പുനെ, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ 7ഇന്ക് ബ്രൂവ്സിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഉത്തര്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് അടുത്ത ഏതാനും മാസത്തിനുള്ളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ധോണിയുടെ പല ജേഴ്സികളുടേയും, അതിന്റെ നിറത്തിന്റേയും മാതൃകയിലാണ് ഉല്‍പ്പന്നങ്ങളുടെ കവറുകളും, ലേബലുകളും പുറത്തിറക്കുക. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് ബെലോയുമായി ചേര്‍ന്നാണ് കോപ്റ്റര്‍ സെവന് ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുന്നത്. കോപ്റ്റര്‍ സെവനിനായി ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച കൊക്കോയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. കൂടാതെ ഓര്‍ഗാനിക്, വെജിറ്റേറിയന്‍, ജി എം ഒ ഫ്രീ ചോക്ലേറ്റുകളാണ് വിപണിയില്‍ എത്തുക്കുകയെന്നും കമ്പനി വെളിപ്പെടുത്തി.
വിട്ടു കൊടുക്കാത്ത ധോണിയുടെ മനോഭാവമാണ് ഇവിടെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് കോപ്റ്റര്‍ 7ന്റെ ഉടമകളിലൊരാളായ മോഹിത് ഭഗ്ചന്ദനി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങാനിരിക്കുന്ന ഐ പി എല്‍ 14ആം സീസണില്‍ കഠിന പ്രയത്നത്തിലാണ് ധോണിയും കൂട്ടരും. കഴിഞ്ഞ തവണ ഒഴികെ എല്ലാ തവണയും ധോണി ചെന്നൈ ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്താണ് ചെന്നൈ ടീം ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണിലേറ്റ പ്രഹരത്തിന് തിരിച്ചടി നല്‍കാനാണ് ഇത്തവണ കരുത്തരായ ചെന്നൈ ഇറങ്ങുക.
Published by:
Jayesh Krishnan
First published:
April 7, 2021, 8:29 PM IST