നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ചെന്നൈ സൂപ്പർ കിങ്സിനെ ഫൈനലിലെത്തിച്ച് ധോണി; മീമുകൾ ആഘോഷമാക്കി 'തല'യുടെ ആരാധകർ

    ചെന്നൈ സൂപ്പർ കിങ്സിനെ ഫൈനലിലെത്തിച്ച് ധോണി; മീമുകൾ ആഘോഷമാക്കി 'തല'യുടെ ആരാധകർ

    അവസാന ഓവറില്‍ എം എസ് ധോണിയുടെ വിന്റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.

    • Share this:
      ഐ പി എല്‍ പതിനാലാം സീസണിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്‍ പ്ലേഓഫിലേക്ക് കടക്കാന്‍ നായകന്‍ എംഎസ് ധോണിയുടെ മികച്ച ഇന്നിംഗ്‌സ് സഹായിച്ചു. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ എം എസ് ധോണിയുടെ വിന്റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒമ്പതാമത് ഐപിഎല്‍ ഫൈനല്‍ ആണിത്.

      ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്‌കോര്‍ബോര്‍ഡ് 149/5-ല്‍ എത്തിനില്‍ക്കുമ്പോഴാണ് ധോണി കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ആവേഷിന്റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്സറിന്റെ ക്യാച്ചില്‍ ഗെയ്ക്വാദ് പുറത്തായി. അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്സ് എത്തിയപ്പോള്‍ റിഷഭിന്റെ ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കുറനെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് വിക്കറ്റുമായി കുറന്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയം സമ്മാനിക്കാനായില്ല.





      മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ വിക്കറ്റില്‍ കുരുങ്ങി. എന്നാല്‍ ഋതുരാജ് ഗെയ്ക്വാദ്-റോബിന്‍ ഉത്തപ്പ സഖ്യം ചെന്നൈയെ 59 റണ്‍സിലെത്തിച്ചു. റോബിന്‍ ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 13-ാം ഓവറില്‍ ചെന്നൈ 100 റണ്‍സ് തികച്ചു. എന്നാല്‍ 14-ാം ഓവറില്‍ കുറന്റെ മൂന്നാം പന്തില്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ടിനെ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് തകര്‍ത്തു.



      44 പന്തില്‍ 63 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ പുറത്തായി. പിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്ക്വാദ് അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ അമ്പട്ടി റായുഡു റണ്ണൗട്ടായി. അവസാന മൂന്ന് ഓവറില്‍ ചെന്നൈയുടെ ലക്ഷ്യം 35 റണ്‍സായി. ആവേഷിന്റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്ക്വാദ് അക്സറിന്റെ ക്യാച്ചില്‍ പുറത്തായി. മൊയീന്‍ അലി 12 പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറിയോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ഒപ്പം രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ധോണി 6 പന്തില്‍ 18 റണ്‍സെടുത്തു.


      എം എസ് ധോണിയുടെ വിന്റജ് ഫിനിഷിങ് ആരാധകരെ ആവേശപ്പെരുമഴയിലാഴ്ത്തി. ക്ലാസിക് എം എസ് ധോണി ഫിനിഷര്‍ സ്റ്റിക്കറുകളും മീമുകളും ആരാധകര്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പങ്കുവെയ്ക്കാന്‍ തുടങ്ങി.

      'ടൂര്‍ണമെന്റില്‍ ഞാന്‍ കൂടുതല്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. പക്ഷേ, ഒന്നിനെക്കുറിച്ചും അധികം ചിന്തിച്ചില്ല, ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങളുടെ പദ്ധതികള്‍ തകിടം മറിയും, ''മത്സരത്തിന്റെ ഒടുവില്‍ ധോണി പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രശംസിക്കാനും ധോണി മറന്നില്ല.
      Published by:Jayashankar AV
      First published:
      )}