'ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ കീപ്പിങ്ങില്‍ മങ്ങി ?' വിക്കറ്റിനു പിന്നില്‍ ധോണിക്ക് മോശം റെക്കോര്‍ഡ്

വിന്‍ഡീസിനെതിരെ തന്നെ വഴങ്ങിയ ഏഴു റണ്‍സായിരുന്നു താരത്തിന്റെ ഇതുവരെയുള്ള മോശം പ്രകടനം

news18
Updated: June 27, 2019, 10:58 PM IST
'ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ കീപ്പിങ്ങില്‍ മങ്ങി ?' വിക്കറ്റിനു പിന്നില്‍ ധോണിക്ക് മോശം റെക്കോര്‍ഡ്
dhoni
  • News18
  • Last Updated: June 27, 2019, 10:58 PM IST
  • Share this:
മാഞ്ചസ്റ്റര്‍: അഫ്ഗാനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കായിരുന്നു ധോണിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇന്ന് വിന്‍ഡീസിനെതിരെയും കൂടുതല്‍ ഡോട്ട് ബോളുകള്‍ വഴങ്ങിയെങ്കിലും അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ മുന്‍ നായകന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ കീപ്പിങ്ങിനിറങ്ങിയപ്പോള്‍ ധോണിക്ക് മറ്റൊരു തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ധോണിയുടെ കരിയറില്‍ ഏറ്റവുമധികം ബൈ റണ്‍സ് വഴങ്ങേണ്ടി വന്ന മത്സരമാണ് ഇന്നത്തേത്. ഒമ്പത് ബൈ റണ്ണുകളാണ് ധോണി വിന്‍ഡീസിനെതിരെ വഴങ്ങിയത്. 2014 കൊച്ചിയില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനെതിരെ തന്നെ വഴങ്ങിയ ഏഴു റണ്‍സായിരുന്നു താരത്തിന്റെ ഇതുവരെയുള്ള മോശം പ്രകടനം.

Also Read: തടയാന്‍ കരീബിയന്‍ പടയ്ക്കും കഴിഞ്ഞില്ല; വിജയത്തുടര്‍ച്ചയുമായി ഇന്ത്യ; വിന്‍ഡീസിനെ വീഴ്ത്തിയത് 125 റണ്‍സിന്

മത്സരത്തില്‍ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയെങ്കിലും വിക്കറ്റിനു പിന്നിലെ സൂപ്പര്‍ സ്റ്റാറായ ധോണിയുടെ ഈ പ്രകടനം ടീം അംഗങ്ങള്‍ക്കും താരത്തിനും ഒരുപോലെ തലവേദനയുണ്ടാക്കുന്നതാണ്. നേരത്തെ ഇന്ത്യന്‍ മധ്യനിര മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന മത്സരത്തില്‍ ധോണിയും ഹര്‍ദിക്കുമാണ് ടീമിനെ കരകയറ്റിയിരുന്നത്.

മത്സരത്തില്‍ വിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കരീബിയന്‍പടയ്ക്ക് 34.2 ഓവറില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 72 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. ഇന്ത്യക്കായി ഷമി നാലു വിക്കറ്റും ബൂമ്രയും ചാഹലും രണ്ട് വീതവും വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഹര്‍ദിക്, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

First published: June 27, 2019, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading