സ്ഥിരം കീപ്പറാകാൻ റിഷഭ് പന്ത്; ധോണി ഇനി ടീമിലേക്ക് തിരിച്ചുവരില്ലെന്ന് സൂചന

എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും MSK പ്രസാദ്

News18 Malayalam | news18-malayalam
Updated: October 25, 2019, 8:37 AM IST
സ്ഥിരം കീപ്പറാകാൻ റിഷഭ് പന്ത്; ധോണി ഇനി ടീമിലേക്ക് തിരിച്ചുവരില്ലെന്ന് സൂചന
MS-Dhoni
  • Share this:
മുംബൈ: എം എസ് ധോണി ഇനി ഇന്ത്യക്കായി കളിക്കില്ലെന്ന സൂചന നൽകി സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്ന് പ്രസാദ് പറ‍ഞ്ഞു. പന്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. എങ്കിലും തുടർന്നും പന്തിനെ പിന്തുണക്കും. എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും പ്രസാദ് പറഞ്ഞു.

ജാർഖണ്ഡ് അണ്ടർ 23 ടീമിനൊപ്പം ധോണി പരിശീനം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ പ്രതികരണം. എന്നാൽ ഇപ്പോഴത്തെ കമ്മിറ്റിയുടെ കാലാവധി ഉടൻ അവസാനിക്കാനിരിക്കെ, പുതിയ സെലക്ഷൻ കമ്മിറ്റിയുടെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാവുക.

BCCI അധ്യക്ഷനായി ആദ്യ വാർത്താസമ്മേളനത്തിന് ഗാംഗുലി എത്തിയത് 19 വർഷം പഴക്കമുള്ള വേഷത്തിൽ; അതിനു പിന്നിലെ കഥ 

ജാർഖണ്ഡ് അണ്ടർ 23 ടീമിനൊപ്പം ധോണിയുടെ പരിശീലനം ടീമിലേക്കുള്ള മടങ്ങിവരവിന് മുന്നോടിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്‍റായി എത്തിയ സൌരവ് ഗാംഗുലി ധോണിയുടെ കാര്യത്തിൽ എടുക്കുന്ന നിലപാടും നിർണായകമാണ്. ധോണിയെപോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്ന് ഗാംഗുലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
First published: October 25, 2019, 8:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading