'ചതിച്ചതാ.. ഡക്കില്‍ പോകേണ്ടതായിരുന്നു' സ്റ്റംപ്‌സില്‍ ബോള് കൊണ്ടിട്ടും ധോണിക്ക് മുന്നില്‍ വീഴാന്‍ മടിച്ച ബെയ്ല്‍സ്

ധോണിയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് തന്നെ പന്ത് സ്റ്റംപ്‌സില്‍ കൊള്ളുകയായിരുന്നു

news18
Updated: April 1, 2019, 9:47 AM IST
'ചതിച്ചതാ.. ഡക്കില്‍ പോകേണ്ടതായിരുന്നു' സ്റ്റംപ്‌സില്‍ ബോള് കൊണ്ടിട്ടും ധോണിക്ക് മുന്നില്‍ വീഴാന്‍ മടിച്ച ബെയ്ല്‍സ്
dhoni
  • News18
  • Last Updated: April 1, 2019, 9:47 AM IST
  • Share this:
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ ചെന്നൈ മത്സരത്തില്‍ ഇരുടീമുകളുടെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യം ബാറ്റുചെയ്ത ചെന്നൈ 28 ന് 3 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ ധോണിയും റെയ്‌നയും ചേര്‍ന്നാണ് ടീമിനെ സുരക്ഷിതമായ സ്‌കോറിലേക്ക് നയിക്കുന്നത്.

ധോണി 46 പന്തില്‍ 75 റണ്‍സും റെയ്‌ന 36 റണ്‍സുമായിരുന്നു സ്‌കോര്‍ ചെയ്തത്. ഇരുവരുടെയും ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 175 റണ്‍സായിരുന്നു ചെന്നൈ നേടിയത്. ഇതില്‍ 75 ഉം നായകന്‍ ധോണിയുടെ ബാറ്റില്‍ നിന്നായിരുന്നു. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കാതെ ധോണി മത്സരത്തില്‍ പുറത്താവേണ്ടിയിരുന്നതാണ്.

Also Read: 'Uummaah..' ജഡേജയുടെ വണ്ടര്‍ ക്യാച്ചിന് റെയ്‌നയുടെ സ്‌നേഹ സമ്മാനം

ആര്‍ച്ചര്‍ എറിഞ്ഞ ചെന്നൈ ഇന്നിങ്‌സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. പന്ത് ധോണി ഡിഫന്‍ഡ് ചെയ്‌തെങ്കിലും കാലിനിടയിലൂടെ സ്റ്റംപ്‌സിലേക്ക് നീങ്ങുകയായിരുന്നു. ധോണിയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് തന്നെ പന്ത് സ്റ്റംപ്‌സില്‍ കൊള്ളുകയും ചെയ്തു. എന്നാല്‍ ബെയ്ല്‍സ് ഇളാകാത്തതിനാല്‍ താരത്തിന് വിക്കറ്റ് നഷ്ടമായില്ല.

രാജസ്ഥാന്‍ താരങ്ങള്‍ക്ക് തലയില്‍ കൈവെച്ച് ഈ കാഴ്ച കണ്ടു നില്‍ക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. ധോണി അപ്പോള്‍ പുറത്താവുകയായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നായേനെ.

First published: April 1, 2019, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading