ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ് ഫൈനലില്‍ മുംബൈ ചാമ്പ്യന്മാരാകാനുള്ള പ്രധാന കാരണം ചെന്നൈ നായകന് എംഎസ് ധോണി റണ്ഔട്ടായതായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ നായകന് വീണതോടെ ചെന്നൈ മത്സരം കൈവിടുകയായിരുന്നു. അവസാന നിമിഷം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ലാസ്റ്റ് പന്തില്‍ മുംബൈയോട് തോല്‍വി സമ്മതിക്കേണ്ടിയും വന്നു.
എന്നാല്‍ ധോണി ഔട്ടാണോ അല്ലയോ എന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തു. റണ്‍ഔട്ട് വിളിച്ച തേര്‍ഡ് അമപയറിന്റെ തീരുമാനം തെറ്റാണെന്നായിരുന്നു ഇത്തരക്കാരുടെ വാദം. ധോണിയുടെ റണ്‍ഔട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനിടെ ധോണിയുടെ വിക്കറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഒരു കുഞ്ഞാരാധകന്റെ കരച്ചില് വൈറലാവുകയാണ്.
ധോണിയുടെ വിക്കറ്റ് കണ്ട് പുതപ്പ് മൂടി കരയുന്നതാണ് വീഡിയോയിലെ ദൃശ്യം. ധോണി ഔട്ടല്ലെന്നും അംപയര്‍ തെറ്റായാണ് വിളിക്കുന്നതെന്നും പറഞ്ഞ് കരയുന്ന കുട്ടി അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന പറയുന്നുമുണ്ട് വീഡിയോയില്‍.
ഇത് മാച്ച് ഫിക്സിങ്ങാണെന്ന് പറഞ്ഞ് വീഡിയോയിലെ സ്്ത്രീ ശബ്ദം കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തെറ്റായ തീരുമാനത്തിന്റെ പുറത്ത് അംപയര്‍ ആത്മഹത്യ ചെയ്യുമെന്നും 'തനി മുട്ടാളന്‍' ആണെന്നും പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.