നായകന്റെ പകുതി പണി ചെയ്യുന്നത് ധോണി; അയാളുടെ അഭാവത്തില്‍ കോഹ്‌ലി പതറുന്നത് കാണാം: ബേദി

വിരാട് കോഹ്‌ലിയെന്ന നായകന് അയാളെ ആവശ്യമുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോണിയില്ലാതെ കോഹ്‌ലി പതറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്

news18
Updated: March 12, 2019, 3:07 PM IST
നായകന്റെ പകുതി പണി ചെയ്യുന്നത് ധോണി; അയാളുടെ അഭാവത്തില്‍ കോഹ്‌ലി പതറുന്നത് കാണാം: ബേദി
kohli dhoni
  • News18
  • Last Updated: March 12, 2019, 3:07 PM IST
  • Share this:
മൊഹാലി: ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയിൽ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ താരം ബിഷന്‍ സിങ് ബേദി. നായകന്റെ പകുതി പണിയും ഫീല്‍ഡില്‍ ചെയ്യുന്നത് ധോണിയാണെന്നും അങ്ങനെയൊരാള്‍ക്ക് വിശ്രമം അനുവദിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബേദി തുറന്നടിച്ചു. ധോണിയുടെ അഭാവത്തില്‍ നാലാം ഏകദിനത്തിലിറങ്ങിയ ഇന്ത്യ പരാജയമേറ്റുവാങ്ങിയതിനു പിന്നാലെയാണ് മുന്‍ സ്പിന്‍ ഇതിഹാസത്തിന്റെ വിമര്‍ശനങ്ങള്‍.

'അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും പറയട്ടെ, ധോണിക്ക് കഴിഞ്ഞദിവസം വിശ്രമം അനുവദിച്ച തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. ധോണിയുടെ അഭാവം നാലാം ഏകദിനത്തില്‍ പ്രകടമായിരുന്നു. വിക്കറ്റിന് പിന്നിലും ഫീല്‍ഡ് വിന്യാസത്തിലും എല്ലാം ഇത് പ്രകടമായിരുന്നു. ധോണി ശരിക്കും ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നയാളാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലുമെല്ലാം.' ബേദി പറഞ്ഞു.

Also Read:  രാജകീയം ഈ പകരംവീട്ടൽ‌; നോർത്ത് ഈസ്റ്റിനെ 'മൂന്നിൽ' വീഴ്ത്തി ബംഗളൂരു FC ഫൈനലിൽ

'ധോണി ചെറുപ്പക്കാരനല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ട്.വിരാട് കോഹ്‌ലിയെന്ന നായകന് അയാളെ ആവശ്യമുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോണിയില്ലാതെ കോഹ്‌ലി പതറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് നല്ല ലക്ഷണമല്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ അനാവശ്യ്മായി പരീക്ഷണങ്ങള്‍ നടത്തുകയാണ്.' ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ നിന്ന് 266 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ബേദി ചൂണ്ടിക്കാട്ടി.

ലോകകപ്പ് ടീമിനായുള്ള പരീക്ഷണങ്ങള്‍ ടീം ഇപ്പോഴും തുടരുകയാണെന്നും ലോകകപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം പരീക്ഷണങ്ങള്‍ തുടരുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

First published: March 12, 2019, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading