നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ബാറ്റ് പോയാലും ഓട്ടം നിര്‍ത്തില്ല; ഇത് അഞ്ചാം ഏകദിനത്തിലെ പാണ്ഡ്യ ഷോ

    ബാറ്റ് പോയാലും ഓട്ടം നിര്‍ത്തില്ല; ഇത് അഞ്ചാം ഏകദിനത്തിലെ പാണ്ഡ്യ ഷോ

    ബാറ്റ് കുത്തുന്നതിനിടെ കൈയ്യില്‍ നിന്നും ബാറ്റ് സ്ലിപ്പായി വീഴുകയായിരുന്നു.

    hardik

    hardik

    • Last Updated :
    • Share this:
      വെല്ലിങ്ടണ്‍: ഇന്ത്യാ ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനത്തില്‍ മുന്‍നിര തകര്‍ന്ന ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ഹര്‍ദിഖ് പാണ്ഡ്യയും ചേര്‍ന്നായിരുന്നു കരകയറ്റിയത്. എന്നാല്‍ ചെറിയ സ്‌കോറില്‍ ഒതുങ്ങുമായിരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിഖ് പാണ്ഡ്യയുടെ ബാറ്റിങ് മികവാണ്. വാലറ്റത്ത് പാണ്ഡ്യ നടത്തിയെ വെടിക്കെട്ടായിരുന്നു ഇന്ത്യയെ 250 കടത്തിയത്.

      49.5 ഓവറില്‍ 252 റണ്‍സിനായിരുന്നു ഇന്ത്യ മത്സരത്തില്‍ ഓള്‍ഔട്ടായത്. എന്നാല്‍ 253 റണ്‍സ് മത്സരത്തില്‍ ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടാകേണ്ടതാണ്. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഹര്‍ദ്ദിക്കിന് പറ്റിയ ഒരു പിഴവായിരുന്നു ടീം ടോട്ടലില്‍ ഒരു റണ്‍സ് കുറയാന്‍ കാരണമായത്.

      Also Read: ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന് ചോദിച്ചില്ലെ? ദേ ഇതാണ് ഉത്തരം; വൈറലായി തലയുടെ റണ്‍ഔട്ട്

      വിക്കറ്റിനിടയില്‍ അതിവേഗം പുലര്‍ത്തുന്ന പാണ്ഡ്യ ഡബിള്‍ ഓടുന്നതിനിടയില്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റ് കുത്തുന്നതിനിടെ കൈയ്യില്‍ നിന്നും ബാറ്റ് സ്ലിപ്പായി വീഴുകയായിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ തിരിച്ചോടിയ പാണ്ഡ്യ രണ്ടാം റണ്ണും നേടി. എന്നാല്‍ തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ ബാറ്റ് ക്രിസില്‍ വീഴുമ്പോള്‍ കൈയ്യുമായി ബന്ധമില്ലെന്ന മനസിലായതോടെ ഒരു റണ്‍ നിഷേധിക്കുകയായിരുന്നു.

      First published:
      )}