'എങ്ങനെ കളിക്കണമെന്ന് ധോണിക്ക് അറിയാം' വിമര്‍ശകരോട് വിരാട് പറയുന്നു

ധോണിയുടെ പരിചയസമ്പത്ത് പത്തില്‍ എട്ടുതവണയും ഇന്ത്യക്ക് ഗുണകരമായിട്ടേയുള്ളു

news18
Updated: June 27, 2019, 11:28 PM IST
'എങ്ങനെ കളിക്കണമെന്ന് ധോണിക്ക് അറിയാം' വിമര്‍ശകരോട് വിരാട് പറയുന്നു
virat dhoni
  • News18
  • Last Updated: June 27, 2019, 11:28 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിലെ ധോണിയുടെ സ്ഥാനത്തെച്ചൊല്ലി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബാറ്റുചെയ്യുമ്പോള്‍ എങ്ങിനെ കളിക്കണമെന്ന് ധോണിക്ക് അറിയാമെന്ന് വിന്‍ഡീസിനെതിരായ മത്സരശേഷം വിരാട് പറഞ്ഞു. ഒന്നോ രണ്ടോ മോശം ദിനങ്ങള്‍ ധോണിക്കുമുണ്ടാകാമെന്ന് പറഞ്ഞ വിരാട് എല്ലാവരും അതിനെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളുടെ പിന്തുണ ധോണിയ്ക്കുണ്ടാകുമെന്നും വ്യക്തമാക്കി.

'ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ടീമിന് അധികമായി വേണ്ട റണ്‍സ് എങ്ങനെ നേടണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കളിക്കാരനാണ്. ധോണിയുടെ പരിചയസമ്പത്ത് പത്തില്‍ എട്ടുതവണയും ഇന്ത്യക്ക് ഗുണകരമായിട്ടേയുള്ളു.' വിരാട് പറയുന്നു. ഇന്നത്തെ മത്സരത്തില്‍ കേദാറും വിജയ് ശങ്കറും നിരാശപ്പെടുത്തിയപ്പോള്‍ ധോണി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

Also Read: 'ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ കീപ്പിങ്ങില്‍ മങ്ങി ?' വിക്കറ്റിനു പിന്നില്‍ ധോണിക്ക് മോശം റെക്കോര്‍ഡ്

ധോണിയുടെ നിര്‍ദേശങ്ങള്‍ എപ്പോഴും വിലപ്പെട്ടതാണെന്ന് പറഞ്ഞ വിരാട് 260 റണ്‍സ് ജയിക്കാവുന്ന സ്‌കോറാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നെന്നും ശരിക്കും ഒരു പ്രതിഭാസമാണ് ധോണിയെന്നും പറഞ്ഞു. അടുത്ത കളികളിലും അദ്ദേഹം മികവ് തുടരട്ടെയെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ഏത് സാഹചര്യത്തിലും ജയിക്കാനാവുമെന്ന ആത്മവിശ്വസം ഇപ്പോള്‍ ടീമിനുണ്ടെന്ന പറഞ്ഞ കോഹ്‌ലി അതുതന്നെയാണ് ഏറ്റവും വലുതെന്നും കൂട്ടിച്ചേര്‍ത്തു.

First published: June 27, 2019, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading